Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:08 AM GMT Updated On
date_range 16 Nov 2021 12:08 AM GMTബിരിയാണി ചലഞ്ച്: ചികിത്സ സഹായം നൽകി
text_fieldsbookmark_border
EA ANKA 3 SAHAYAM must കുന്നുകര: ഗ്രാമവാസികളുടെ ചികിത്സ ധനശേഖരണത്തിനായി അടുവാശ്ശേരിയിലെ ജീവകാരുണ്യ പ്രവർത്തകർ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് കരുണയുടെ ഉദാത്തമാതൃകയായി. അടുവാശ്ശേരി പാലിയേറ്റിവ് കെയറാണ് പിത്താശയത്തിലെ തകരാർ മൂലം അഞ്ച് കീഹോൾ ശസ്ത്രക്രിയക്ക് വിധേയനായ ഓട്ടോ ഡ്രൈവർക്കും രക്തധമനിയിലെ തകരാർമൂലം ശസ്ത്രക്രിയക്ക് വിധേയനായ കെട്ടിട നിർമാണ തൊഴിലാളിക്കും ചികിത്സക്ക് പണം കണ്ടെത്താൻ ബിരിയാണി വിൽപന നടത്തിയത്. ജില്ല പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ സഹായം കൈമാറി. സംഘാടക സമിതി ചെയർമാൻ സുകുമാർ കുറ്റിപ്പുഴ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. കാസിം, വാർഡ് അംഗം പി.ജി. ഉണ്ണികൃഷ്ണൻ, ഷൈജു കാവനത്തിൽ, ബിജു സുധാകരൻ, അൻസാർ അടുവാശ്ശേരി, മാധവൻ കുറ്റിപ്പുഴ, അൻസാർ മഠത്തിപറമ്പിൽ, രാജേഷ് തേറോടത്ത്, എബിൻ മാധവൻ, ദിലീപ് തട്ടാരുപറമ്പിൽ എന്നിവർ പങ്കെടുത്തു. EA ANKA 3 SAHAYAM അടുവാശ്ശേരി പാലിയേറ്റിവ് കെയർ പ്രവർത്തകരുടെ കൂട്ടായ്മ ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തിയ ചികിത്സ സഹായം ജില്ല പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story