Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹിന്ദി നോവലിസ്​റ്റ്​...

ഹിന്ദി നോവലിസ്​റ്റ്​ മന്നു ഭണ്ഡാരി അന്തരിച്ചു

text_fields
bookmark_border
ന്യൂഡൽഹി: ആപ്​ കി ബണ്ടി, മഹാഭോജ്​ തുടങ്ങിയ നോവലുകളിലൂടെ ആസ്വാദകമനസ്സിൽ ഇടംനേടിയ ഹിന്ദി നോവലിസ്​റ്റ്​ മന്നു ഭണ്ഡാരി (90) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്ന്​ വർഷങ്ങളായി അവശതയിലായിരുന്നു. തിങ്കളാഴ്​ച ഉച്ചകഴിഞ്ഞ്​ ര​േണ്ടാടെയാണ്​ മരണം. ആരോഗ്യം വഷളായി ഒരാഴ്​ചയായി ഹരിയാനയിലെ ഗുരുഗ്രാമിലെ ആശുപ​ത്രിയിൽ ചികിത്സയിലായിരു​െന്നന്ന്​ മകൾ രചന യാദവ്​ പറഞ്ഞു. അന്തരിച്ച ഹിന്ദി എഴുത്തുകാരൻ രാജേന്ദ്ര യാദവാണ്​ ഭർത്താവ്​. മരുമകൻ: ഫോ​ട്ടോഗ്രാഫറായ ദിനേശ്​ ഖന്ന. 'നയി കഹാനി' എന്ന സാഹിത്യ പ്രസ്ഥാനത്തിലെ ​പ്രമുഖരിൽ ഒരാളായിരുന്നു മന്നു ഭണ്ഡാരി. തീൻനഗാഹേൻ എക്​ തസ്​വീർ (1969), ത്രിശങ്കു (1999) എന്നിവ മറ്റ്​ ശ്രദ്ധേയ കൃതികളാണ്​. ഭർത്താവുമൊത്ത്​ 1961ൽ രചിച്ച 'ഏക്​ ഇഞ്ച്​ മുസ്​കാൻ' ആണ്​ ആദ്യ കൃതി. മധ്യപ്രദേശിലെ ഭാൻപുര നഗരത്തിൽ 1931ൽ ആണ്​ മന്നു ഭണ്ഡാരി ജനിച്ചത്​. യഹി സച്ച്​ ഹേ എന്ന പ്രശസ്​ത നോവൽ 1974ൽ രജനീഗന്ധ എന്ന പേരിൽ സിനിമയായിട്ടുണ്ട്​. mannu bhandari photos
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story