Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅതിജീവനത്തിന്​ കായലിൽ...

അതിജീവനത്തിന്​ കായലിൽ മനുഷ്യ ബണ്ടൊരുക്കി താന്തോണി തുരുത്തുകാർ

text_fields
bookmark_border
കൊച്ചി: അനുമതി ലഭിച്ചിട്ടും ഔട്ടർ ബണ്ട് നിർമാണം ആരംഭിക്കാത്തതിനെതിരെ കായലിൽ മനുഷ്യ ബണ്ടൊരുക്കി താന്തോണി തുരുത്തുകാർ. സ്​ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പടെ നിരവധി ആളുകൾ താന്തോണിത്തുരുത്ത​്​ മുതൽ ക്യൂൻസ്​ വാക്​വേ കടവ്​ വരെ വെള്ളത്തിലിറങ്ങിനിന്നാണ്​ മനുഷ്യ ബണ്ടൊരുക്കിയത്. തുരുത്ത് നിവാസികളുടെ കൂട്ടായ്​മയാണ്​ അതിജീവനത്തിനായി വ്യത്യസ്​തമായ സമരരീതി ആവിഷ്​കരിച്ചത്​. 2014ലാണ് ഔട്ടർ ബണ്ട് നിർമാണത്തിനും റോഡ് നിർമാണത്തിനും സർക്കാർ ഉത്തരവ് പ്രകാരം ഭരണാനുമതി ലഭിച്ചത്​.​ അനുമതി ലഭിച്ച്​ ഏഴുവർഷം പിന്നിട്ടിട്ടും ഇനിയും നടപടി ആരംഭിച്ചിട്ടില്ല. ചെറിയ വേലിയേറ്റത്തിൽപോലും വീടുകളിലും പറമ്പുകളിലും വെള്ളംകയറുന്ന അവസ്ഥയാണ്​​. കോർപറേഷൻ പരിധിയിലാണെങ്കിലും വികസനത്തിന്​ പുറത്താണ്​ എന്നും താന്തോണിത്തുരുത്ത്​. കായൽ തുരുത്തിൽ താമസിക്കുന്ന 63 കുടുംബങ്ങളാണ് വർഷങ്ങളായി ദുരിതം അനുഭവിക്കുന്നത്​. നിരവധി തവണ പലർക്കും പരാതി നൽകുകയും അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്​തിട്ടും ഒരു നടപടിയുണ്ടായിട്ടില്ല. വേലിയേറ്റ സമയത്തും മഴക്കാലത്തും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്​ താന്തോണിത്തുരുത്തുകാർ. ഈ ദുരിതത്തിന്​ പരിഹാരമായാണ്​ ​ഔട്ടർ ബണ്ട് പദ്ധതി പ്രഖ്യാപിച്ചത്​​. എന്നാൽ, സാങ്കേതികാനുമതി ലഭ്യമാകാത്തത്​ മൂലം പദ്ധതി പാതിവഴിയിൽ മുടങ്ങുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story