Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 11:59 PM GMT Updated On
date_range 26 Nov 2021 11:59 PM GMTവേമ്പനാട്ട് കായൽ സംരക്ഷിക്കാൻ കായൽ ജാഥയുമായി മത്സ്യത്തൊഴിലാളി ഫെഡറേഷൻ
text_fieldsbookmark_border
കൊച്ചി: മലിനീകരണവും കൈയേറ്റവും മൂലം നാശത്തിൻെറ വക്കിലായ വേമ്പനാട്ട് കായൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 30 മുതൽ ഡിസംബർ മൂന്നുവരെ മുഹമ്മ മുതൽ കോട്ടപ്പുറം വരെ കായൽജാഥ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വർധിച്ചതുമൂലം മത്സ്യപ്രജനനം നടക്കാതാവുകയും വംശനാശഭീഷണി നേരിടുകയുമാണ് കായൽ. വേമ്പനാട്ട് കായലിൽ 200പരം മനങ്ങൾ ഉണ്ടായിരുന്നത് 70 ഇനങ്ങളായി ചുരുങ്ങി. കൈയേറ്റംമൂലം കായൽ നികന്ന് പ്രളയകാലത്ത് ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം ഇരച്ചുകയറുന്ന സാഹചര്യവുണ്ട്. 30ന് വൈകീട്ട് അഞ്ചിന് മുഹമ്മയിൽ സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ഫെഡറേഷൻ പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിക്കും. ഡിസംബർ മൂന്നിന് രാവിലെ 11ന് നെട്ടൂർ അമ്പലക്കടവിൽനിന്ന് പ്രയാണം ആരംഭിക്കുന്ന ജാഥ വൈകീട്ട് ആറിന് കോട്ടപ്പുറത്ത് സമാപിക്കും. സമാപന സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.രഘുവരൻ ജാഥാ ക്യാപ്റ്റനും സെക്രട്ടറി അഡ്വ. എം.കെ. ഉത്തമൻ വൈസ് ക്യാപ്റ്റനും ഡി. ബാബു ഡയറക്ടറുമാണ്. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ്, ജനറൽ സെക്രട്ടറി ടി. രഘുവരൻ, സെക്രട്ടറിമാരായ അഡ്വ എം.കെ. ഉത്തമൻ, വി.ഒ. ജോണി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story