Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:06 AM GMT Updated On
date_range 1 Dec 2021 12:06 AM GMTമുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണം -ഡീൻ കുര്യാക്കോസ് എം.പി
text_fieldsbookmark_border
മൂവാറ്റുപുഴ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിൽ എല്ലാ ദിവസവും ശക്തമായ മഴയാണ്. അതിവർഷമുണ്ടായാൽ ഡാം സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ ഉൾെപ്പടെ എല്ലാ വിദഗ്ധ റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നു. ഈ സമയത്ത് സുപ്രീംകോടതി വിധി അനുസരിച്ച് 142 അടിയാക്കി ജലനിരപ്പ് നിജപ്പെടുത്തിയാൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാകും. സംസ്ഥാന സർക്കാർ ജനതാൽപര്യം മുന്നിൽ നിർത്തിയുള്ള പ്രവർത്തനമല്ല നടത്തുന്നത്. ബേബി ഡാം സുരക്ഷിതമാക്കാൻ മരം മുറിക്കാൻ അനുമതി നൽകണമെന്ന തമിഴ്നാടിൻെറ ആവശ്യം അംഗീകരിച്ചത് 152 അടിയാക്കി ജലനിരപ്പ് ഉയർത്താൻ കാരണമാകും. ഇത് കേരളത്തിൻെറ സർവനാശത്തിന് വഴിവെക്കുന്ന തരത്തിലായിരിക്കും കൊണ്ടുവന്നെത്തിക്കുന്നത്. അതിനാൽ കേരളം ദീർഘനാളായി അംഗീകരിച്ചിട്ടുള്ള കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം എന്ന മുദ്രാവാക്യത്തെ മുന്നിൽ നിർത്തി നിലവിലുള്ള ഡാം ഡീകമീഷൻ ചെയ്ത് പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് എം.പി നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story