Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവർഗീയവാദികൾക്ക്...

വർഗീയവാദികൾക്ക് കൂച്ചുവിലങ്ങിടണം -അൽഹസനി അസോ.

text_fields
bookmark_border
ആലുവ: തുടർച്ചയായി മുസ്​ലിംവിരുദ്ധ പരാമർശങ്ങളിലൂടെ കേരളത്തി​ൻെറ സൗഹാർദാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അടക്കമുള്ളവരെ സർക്കാർ നിലക്കുനിർത്തണമെന്ന് അൽഹസനി അസോസിയേഷൻ ആവശ്യപ്പെട്ടു. മലയാളികൾ കാത്തുസൂക്ഷിച്ചുപോരുന്ന മത-മാനവിക ഐക്യങ്ങൾക്കും സാഹോദര്യത്തിനും തുരങ്കം വെക്കുന്ന കടുത്ത വർഗീയപരാമർശങ്ങളാണ് അടുത്ത കാലത്ത് ചില കോണുകളിൽനിന്നും നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് മുളയി​േല നുള്ളിയില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. ജനങ്ങൾക്കിടയിൽ ധ്രുവീകരണത്തിനും വിഭാഗീയതക്കും ശ്രമിക്കുന്ന ഇത്തരം സാമൂഹികദ്രോഹികളെ പൊതുജനം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും മാതൃകപരമായി ശിക്ഷിക്കണമെന്നും പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story