Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ത്രീധന പീഡന-മദ്യ,...

സ്ത്രീധന പീഡന-മദ്യ, മയക്കുമരുന്ന് കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം -എം.ഇ.എസ്.

text_fields
bookmark_border
നെട്ടൂര്‍: സ്ത്രീധന പീഡന-മദ്യ-മയക്കുമരുന്ന് കുറ്റവാളികളെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ അധികാരികള്‍ തയാറാകണമെന്ന്​ എം.ഇ.എസ്. നെട്ടൂര്‍ യൂനിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തില്‍ കൊച്ചി മെട്രോ റെയില്‍ അരൂര്‍വരെ നീട്ടണം. യോഗം എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ എ.എം. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ പി.എ. നാസര്‍ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ്​ എം.എം. അഷ്‌റഫ് മുഖ്യപ്രഭാഷണവും ജില്ല സെക്രട്ടറി കെ.എം. ലിയാഖത്ത് അലിഖാന്‍ അനുമോദന പ്രസംഗവും നടത്തി. വി.യു. ഹംസക്കോയ, എ.എം. കുഞ്ഞുമരക്കാര്‍, അഡ്വ. എം.എം. സലിം, ഇ.എം. നിസാര്‍, പി.കെ.എ. ജബ്ബാര്‍, വി.എ. സാദിഖ്, എസ്.ഐ. ഷാജി, അബ്​ദുല്‍ നജീബ്, വി. അലി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story