Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആൾമാറാട്ടം നടത്തിയ...

ആൾമാറാട്ടം നടത്തിയ കേസിൽ മുൻ ഗവ.പ്ലീഡർക്ക്​ തടവും പിഴയും

text_fields
bookmark_border
ആൾമാറാട്ടം നടത്തിയ കേസിൽ  മുൻ ഗവ.പ്ലീഡർക്ക്​ തടവും പിഴയും
cancel
പറവൂർ: സർക്കാർ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ കേസിൽ അഭിഭാഷകന് നാലുമാസം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. പറവൂര്‍ കോടതിയിലെ മുൻ ഗവ. പ്ലീഡർ ഇളന്തിക്കര നെയ്ശേരി വീട്ടിൽ എൻ.ജെ. പ്രിൻസിനെയാണ്​ (50) പറവൂർ മജിസ്ട്രേറ്റ് കോടതി-3 മജിസ്ട്രേറ്റ് എൻ. രമേഷ് ശിക്ഷിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ്, എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റ്, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാണെന്ന് കാണിച്ച് വാഹനത്തിലും വീട്ടിലും ബോർഡ് സ്ഥാപിച്ചിരുന്നു. കാറില്‍ ബീക്കൺ ലൈറ്റും ​െവച്ചിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിൻെറ പരാതിയിൽ 2017 മേയ് നാലിന് വടക്കേക്കര ഇൻസ്പെക്ടർ എം.കെ. മുരളി, പുത്തൻവേലിക്കര എസ്.ഐ ബിബിൻ മാത്യു എന്നിവർ ചേർന്നാണ്​ അറസ്​റ്റ്​ ചെയ്തത്​. എൻഫോഴ്സ്മൻെറ്​ ഡയറക്ടറേറ്റ്, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവ പിന്നീട് കേസിൽ കക്ഷി ചേർന്നു. ഉദ്യോഗസ്ഥർ ഉപയോഗിക്കേണ്ട അധികാരചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിച്ചതിന് ഒരുമാസം തടവിനും 200 രൂപ പിഴക്കും ശിക്ഷിച്ചു. രണ്ട്​ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. കേസിൽ 31പേരെ വിസ്തരിച്ചു. ബോർഡുകൾ നിർമിച്ചുനൽകിയവർ ഇയാൾക്കെതിരെ നൽകിയ മൊഴി കേസിൽ നിർണായകമായി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ചിത്ര കേശവൻ ഹാജരായി. EKG almarattam 1 ആൾമാറാട്ടം നടത്തിയ കേസിൽ ശിക്ഷിച്ച പ്രതി എൻ.ജെ. പ്രിൻസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story