Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:04 AM GMT Updated On
date_range 4 Dec 2021 12:04 AM GMTഒമിക്രോൺ ഭീഷണി; ജില്ലയിൽ അതിജാഗ്രത
text_fieldsbookmark_border
കൊച്ചി: കർണാടകയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ അതിജാഗ്രത നിർദേശം. അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡ് വകഭേദമായ ഒമിക്രോണിനെ ഒരളവുവരെ പ്രതിരോധിക്കാൻ എല്ലാവരും വാക്സിനെടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. നെടുമ്പശ്ശേരി എയർപോർട്ടിൽ യാത്രക്കാരെ നിരീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങൾ തുറന്നു. അതേസമയം ജില്ലയിൽ വാക്സിനേഷൻ പ്രവൃത്തികൾ കൂടുതൽ ഊർജിതമാക്കാനുള്ള ശ്രമങ്ങളും ആരോഗ്യവകുപ്പ് ആരംഭിച്ചു. ജില്ലയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ 28,76690 പേരാണ്. ആദ്യ ഡോസ് സ്വീകരിച്ചവരിൽ 79.05 ശതമാനം പേർ സെക്കൻഡ് ഡോസ് സ്വീകരിച്ചുകഴിഞ്ഞു. വാക്സിനെടുക്കാനുള്ള വിമുഖത രോഗവ്യാപന സാധ്യതക്കൊപ്പം ഗുരുതരാവസ്ഥയിലേക്കെത്താനും മരണം സംഭവിക്കാനും കാരണമാകും. വാക്സിനെടുക്കാതെ വിട്ടുനിൽക്കുന്നവർ എത്രയുംപെട്ടന്ന് എടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗങ്ങൾ, അലർജി എന്നിവകൊണ്ട് വാക്സിനെടുക്കാൻ സാധിക്കാത്തവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. മാസ്കും കൈകളുടെ ശുചിത്വവും സമൂഹ അകലവും പാലിക്കുന്നത് തുടർന്നാലേ ഒമിക്രോൺ ഭീഷണി ഫലപ്രദമായി നേരിടാൻ സാധിക്കുകയുള്ളൂവെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story