Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഔഷധസസ്യ...

ഔഷധസസ്യ ഉദ്യാനങ്ങളൊരുക്കി ആയുഷ് ഡിസ്പെന്‍സറികള്‍

text_fields
bookmark_border
കൊച്ചി: രോഗികളെയും സന്ദർശകരെയും വരവേല്‍ക്കാന്‍ ഔഷധസസ്യ ഉദ്യാനങ്ങളൊരുക്കി ജില്ലയിലെ എട്ട് ആയുഷ് ഡിസ്പെന്‍സറി. നാഷനൽ ആയുഷ് മിഷ​ൻെറ നേതൃത്വത്തിലെ ആയുഷ്മാൻ ഭാരത് ഹെൽത്ത്‌ ആൻഡ് വെൽനസ് സൻെററി​ൻെറ ഭാഗമായാണ് സജ്ജീകരിച്ചിരിക്കുന്നത്. ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനസ് സൻെററുകളായി ഡിസ്പെന്‍സറികളെ ഉയര്‍ത്തുന്നത്. കീഴ്മാട്, മലയാറ്റൂർ, തുരുത്തിക്കര, വല്ലാർപാടം, വാവക്കാട്, വെങ്ങോല ആയുർവേദ ഡിസ്പെന്‍സറികളിലും ചോറ്റാനിക്കര, ഇടക്കൊച്ചി ഹോമിയോ ഡിസ്പെന്‍സറികളിലുമാണ് ഔഷധസസ്യ ഉദ്യാനങ്ങള്‍. തുടർപരിപാലനത്തിന് ഓരോ ഡിസ്പെൻസറിയിലും ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡോ. എം.എസ്. നൗഷാദ്, ഡോ. സോണിയ, ഡോ. ലീന റാണി എന്നിവർ ജില്ലയിലെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story