Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 12:08 AM GMT Updated On
date_range 10 Dec 2021 12:08 AM GMTകോഴിപ്പാടത്ത് റോഡിടിഞ്ഞ് അപകടാവസ്ഥയില്‍
text_fieldsbookmark_border
പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ അല്ലപ്ര-വളയന്‍ചിറങ്ങര റോഡില്‍ തുരുത്തിപ്ലി പള്ളിക്ക് സമീപം കോഴിപ്പാടത്ത് കലുങ്ക് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായിട്ട് നന്നാക്കുന്നില്ലെന്ന് ആക്ഷേപം. റോഡിൻെറ മധ്യഭാഗത്ത് വലിയകുഴി രൂപപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇതിലൂടെ അനേകം ആളുകളും വാഹനങ്ങളും നിത്യേന സഞ്ചരിക്കുന്നതാണ്. ദിനം തോറും കുഴി കൂടുതല്‍ വലുതായിക്കൊണ്ടിരിക്കുന്നത് ആശങ്കക്കിടയാക്കുന്നു. തകര്‍ന്നുതുടങ്ങിയ ഘട്ടത്തില്‍തന്നെ നന്നാക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ബന്ധപ്പെട്ടവര്‍ മുഖവിലക്കെടുത്തില്ല. ഇപ്പോള്‍ ഏതുസമയത്തും അപകടം സംഭവിക്കാവുന്ന അവസ്ഥയിലാണ്. മുന്നറിയിപ്പ് ബോര്‍ഡുപോലും ഇവിടെ സ്ഥാപിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡ് അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറാകാത്ത സാഹചര്യത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. em pbvr 1 Road വെങ്ങോല പഞ്ചായത്തിലെ അല്ലപ്ര-വളയന്‍ചിറങ്ങര റോഡില്‍ തുരുത്തിപ്ലി പള്ളിക്ക് സമീപം കോഴിപ്പാടത്ത് കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story