Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലിയേക്കര ടോൾ...

പാലിയേക്കര ടോൾ പിരിവ്​: കാലാവധി നീട്ടി നൽകിയത്​ നിയമപരമായെന്ന്​ ദേശീയപാത അതോറിറ്റി

text_fields
bookmark_border
​കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത പാലിയേക്കരയിലെ ടോൾപിരിവ് കരാർ കമ്പനിക്ക് 2028 വരെ നീട്ടി നൽകിയത്​ നിയമപരമായാണെന്ന്​ ദേശീയപാത അതോറിറ്റി ഹൈകോടതിയിൽ. ദേശീയപാതക​ളുടെ നടത്തിപ്പ്​ ചുമതല കേന്ദ്ര സർക്കാറി​നാണെന്നും പാലങ്ങളും റോഡുകളുമായി ബന്ധപ്പെട്ട സേവനത്തിന്​ ലെവി പിരിക്കാൻ ദേശീയപാത നിയമത്തിലെ വിവിധ വകുപ്പുകൾ കേന്ദ്രസർക്കാറിന്​ അധികാരം നൽകുന്നുണ്ടെന്നും അതോറിറ്റി ​പ്രോജക്​ട്​ ഡയറക്​ടർ ജെ. ബാലചന്ദറി​ൻെറ വിശദീകരണത്തിൽ പറയുന്നു. നിലവിലെ ടോൾ പിരിവിലൂടെ നിർമാണത്തിന് ചെലവായ തുകയും ന്യായമായ ലാഭവും കമ്പനിക്ക് ലഭിച്ചെന്നും അമിതലാഭം ലഭിക്കുമെന്നതിനാൽ കരാർ നീട്ടിയ നടപടി തടയണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ട് നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. ലെവി​ നിരക്ക്​ നിശ്ചയിക്കാനും എങ്ങനെ ഈടാക്കണമെന്ന്​ തീരുമാനിക്കാനും സർക്കാറിന്​ അധികാരമുണ്ടെന്ന്​ വിശദീകരണത്തിൽ പറയുന്നു​. നിർമാണത്തിന്​ ചെലവായ തുക, അതി​ൻെറ നിക്ഷേപത്തിന്​ വരുന്ന പലിശ, അത്​ കൈകാര്യം ചെയ്യാൻ വേണ്ടിവരുന്ന ചെലവ്​, നിർമാതാക്കളുടെ ന്യായമായ ലാഭം, വാഹനങ്ങളുടെ എണ്ണം തുടങ്ങിയവ കണക്കാക്കിയാണ്​ ഫീസ്​ നിരക്ക്​ നിശ്ചയിക്കുന്നത്​. കരാർ കാലാവധി അവസാനിച്ചാൽ ദേശീയപാതയിലെ റോഡും പാലവും കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയും സമയാസമയം പുറ​െപ്പടുവിക്കുന്ന വിജ്​ഞാപനത്തി​ൻെറ അടിസ്ഥാനത്തിൽ ഫീസ്​ പിരിക്കുകയും ചെയ്യും. 2006 മാർച്ചിലാണ്​ നിർമാണ കരാറെങ്കിലും സാ​ങ്കേതിക നടപടി പൂർത്തിയാക്കി സെപ്​റ്റംബറിലാണ്​ നിലവിൽ വന്നത്​. ടോൾ പിരിക്കാൻ 2011 ജൂൺ 20നാണ്​​ വിജ്​ഞാപനം പുറപ്പെടുവിച്ചത്​. വർഷംതോറുമുള്ള ടോൾ പുതുക്കലും അത്​ കണക്കാക്കുന്ന രീതിയും വിജ്​ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്​. 2006 മാർച്ചിലെ​ നിർമാണ കരാറുമായി ബന്ധപ്പെട്ട്​ 2021ലാണ്​ ഹരജി നൽകിയിരിക്കുന്നത്​. 2011ലെ ടോൾ പിരിവ്​ വിജ്​ഞാപന​െത്തയും അന്നൊന്നും ചോദ്യം ചെയ്​തിട്ടില്ല. ആരോപണങ്ങൾക്ക്​ തെളിവ്​ ചൂണ്ടിക്കാട്ടാൻ ഹരജിക്കാരന്​ കഴിഞ്ഞിട്ടില്ല. കമ്പനിക്കെതിരെ കേസുള്ളത്​ നിർമാണ കരാറുമായി ബന്ധപ്പെട്ടല്ല. വസ്​തുതാപരമായും നിയമപരമായും നിലനിൽക്കാത്ത വാദങ്ങളുന്നയിക്കുന്ന ഹരജി നിലനിൽക്കില്ലെന്നും തള്ളണമെന്നുമാണ്​ അതോറിറ്റിയുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story