Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:15 AM GMT Updated On
date_range 12 Feb 2022 12:15 AM GMTമതതീവ്രവാദത്തിന്റെ ഇടത്താവളമായി കലാലയങ്ങള്‍ മാറരുത് -ലെയ്റ്റി കൗണ്‍സില്‍
text_fieldsbookmark_border
കൊച്ചി: വര്‍ഗീയതയും തീവ്രവാദവും വിദ്യാഭ്യാസ മേഖലയിലേക്ക് വ്യാപിക്കുന്നതും യുവമനസ്സുകളില്‍ ഭീകരവാദചിന്തകളും പരസ്പരവിദ്വേഷവും സൃഷ്ടിക്കുന്നതും രാജ്യത്ത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിദ്യാലയ അന്തരീക്ഷത്തില്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ യുവത്വം തമ്മിലടിക്കുന്നത് ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. മതതീവ്രവാദത്തിന്റെ ഇടത്താവളമായി കലാലയങ്ങള്‍ മാറിയാല്‍ രാജ്യത്തുടനീളം അരാജകത്വമുണ്ടാകും. കലാലയ യൂനിഫോമുകള്‍ തുല്യതയുടെ അടയാളങ്ങളാണ്. വളരുന്ന തലമുറയില്‍ വേര്‍തിരിവുകളില്ലെന്നും എല്ലാവരും സമന്മാരാണെന്നുമുള്ള സന്ദേശമാണ് അത് നല്‍കുന്നത്. അതിനെ മതത്തിന്റെ കണ്ണില്‍കൂടി കാണാന്‍ ശ്രമിക്കരുതെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story