Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 12:11 AM GMT Updated On
date_range 23 Feb 2022 12:11 AM GMTവിരമിക്കാന്‍ ആറുദിവസം മാത്രം; പുരസ്കാരത്തിളക്കത്തില്‍ ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍
text_fieldsbookmark_border
ആലപ്പുഴ: വിരമിക്കാന്‍ ആറുദിവസം മാത്രമിരിക്കെ പുരസ്കാരത്തിളക്കത്തില്‍ ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍. ആലപ്പുഴയുടെ അതിജീവനപ്പോരാട്ടത്തിന്‍റെ മുന്നണിയില്‍ വിശ്രമം മറന്ന 20 മാസം പിന്നിട്ട് വിരമിക്കാനിരിക്കെയാണ് സേവന മികവിനുള്ള പുരസ്കാരത്തിന് ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 28 നാണ് ഇദ്ദേഹം വിരമിക്കുന്നത്. ആലപ്പുഴ ജില്ലയുടെ 52ാമത്തെ കലക്ടറായി 2020 ജൂണിലാണ് തിരുവനന്തപുരം സ്വദേശിയായ അലക്സാണ്ടര്‍ ചുമതലയേറ്റത്. കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും വിപുല സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതും വെള്ളപ്പൊക്കത്തിന്‍റെ ആഘാതം കുറക്കുന്നതിനുള്ള മുന്‍കരുതല്‍ ക്രമീകരണങ്ങളും ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായി. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്, നിയമസഭ തെരഞ്ഞെടുപ്പ്, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ മിഷനുകളുടെ നിര്‍വഹണം തുടങ്ങിയവ സുഗമമായി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കി. പ്രതിസന്ധികള്‍ക്ക് നടുവിലും ശുഭപ്രതീക്ഷ കൈവെടിയാതെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തയാറാകുന്ന ആലപ്പുഴയിലെ ജനങ്ങള്‍ ആത്മവിശ്വാസത്തിന്‍റെ മാതൃകയാണെന്ന് കലക്ടര്‍ വിലയിരുത്തുന്നു. പൊഴികള്‍ തുറന്ന് ജലത്തിന്‍റെ ഒഴുക്ക് സുഗമമാക്കി വെള്ളപ്പൊക്കത്തിന്‍റെ ആഘാതം കുറക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നെങ്കിലും ചര്‍ച്ചകളിലൂടെ വസ്തുതകള്‍ മനസ്സിലായപ്പോള്‍ പൂര്‍ണ സഹകരണം ലഭിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ താരതമ്യേന കൂടുതലായി നേരിടുന്ന ജില്ലയാണ് ആലപ്പുഴ. ഇത് മനസ്സിലാക്കിയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍പെട്ടവരുടെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് പ്രവര്‍ത്തിച്ചിരുന്ന സന്നദ്ധ സംഘടനയുടെ ഭാഗമായി പൊതുജീവിതം ആരംഭിച്ച അലക്സാണ്ടര്‍ 1990ല്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫിസറായാണ് സര്‍ക്കാര്‍ സര്‍വിസില്‍ എത്തുന്നത്. വകുപ്പിലെ വിവിധ ചുമതലകള്‍ വഹിച്ച ഇദ്ദേഹം 2014ല്‍ അഡീഷനല്‍ ലേബര്‍ കമീഷണറും 2018ല്‍ ലേബര്‍ കമീഷണറുമായി. ബില്‍ഡിങ് ആൻഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് സെക്രട്ടറി, ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് വെല്‍ഫെയര്‍ ഇന്‍സ്പെക്ടര്‍ തുടങ്ങിയ പദവികളും ഇതിനിടയില്‍ വഹിച്ചു. 2019ല്‍ ഐ.എ.എസ് ലഭിച്ചതിനെത്തുടര്‍ന്ന് റവന്യൂ വകുപ്പില്‍ സബ് കലക്ടറായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍, ഹൗസിങ് ബോര്‍ഡ് കമീഷണര്‍, സഹകരണസംഘം രജിസ്ട്രാര്‍ തുടങ്ങിയ പദവികളും വഹിച്ചശേഷമാണ് ആലപ്പുഴ ജില്ല കലക്ടറായി ചുമതലയേറ്റത്. ഭാര്യ: ടെല്‍മ. മക്കള്‍: ടോമി, ആഷ്മി. (ചിത്രം.. ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story