Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമട്ടാഞ്ചേരി കൊട്ടാരം:...

മട്ടാഞ്ചേരി കൊട്ടാരം: വെള്ളക്കെട്ട് നിവാരണ നടപടിക്ക്​ തുടക്കം

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചി പഴയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിന് ചുറ്റുമതിലും മട്ടാഞ്ചേരി കൊട്ടാരവളപ്പിലെ വെള്ളക്കെട്ട് നിവാരണത്തിനുമുള്ള നടപടി ആരംഭിച്ചു. കേന്ദ്ര ആർക്കിയോളജി വകുപ്പിന്‍റെ നേതൃത്വത്തിലാണ് ജോലി നടക്കുന്നത്. കൊച്ചിയിൽ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് അഴിതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം. മട്ടാഞ്ചേരി കൊട്ടാരവളപ്പിലെ ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡിന് കീഴിലാണ്. ക്ഷേത്ര ചുറ്റുമതിൽ നിർമാണത്തിനുള്ള ശിലാസ്ഥാപനം കേന്ദ്ര ആർക്കിയോളജി സൂപ്രണ്ട് മുർണേശ്വരി, കൊച്ചി ദേവസ്വം ബോർഡ്​ അംഗം വി.കെ. അയ്യപ്പൻ എന്നിവർ നിർവഹിച്ചു. ക്ഷേത്ര മേൽശാന്തി കൃഷ്ണൻ എമ്പ്രാന്തിരി പൂജ നിർവഹിച്ചു. പഴയന്നൂർ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്​ ആർ.എസ്. ശ്രീകുമാർ, ദേവസ്വം ഓഫിസർ രാമചന്ദ്രൻ ദേവസ്വം എൻജിനീയർ പ്രശാന്ത് തിരുമേനി, സുരേഷ് ബാബു, പ്രകാശൻ, ജയചന്ദ്ര മേനോൻ, വി. രാമലിംഗം, പി.കെ. വിജി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story