Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡയാലിസിസ് ചലഞ്ച്

ഡയാലിസിസ് ചലഞ്ച്

text_fields
bookmark_border
കൊച്ചി: എറണാകുളം മണ്ഡലത്തിലെ ഡയാലിസിസ് രോഗികൾക്കുവേണ്ടി ഹൈബി ഈഡൻ എം.പി സംഘടിപ്പിക്കുന്നു. വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവിസ് സൊസൈറ്റിയുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്. 750 രൂപ മുടക്കിയാൽ ഒരു ഡയാലിസിസ് സ്പോൺസർ ചെയ്യാം. ഈ നിരക്കിൽ ഡയാലിസിസ് ചെയ്ത് നല്കുന്ന എല്ലാ ഹോസ്പിറ്റലുകളുമായും സഹകരിക്കും. ചലഞ്ചിലൂടെ പരമാവധി തുക കണ്ടെത്താനാണ്‌ ശ്രമമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. മാർച്ച് 15 മുതൽ എം.പി ഓഫിസിൽ ഡയാലിസിസ് രോഗികൾക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ അപേക്ഷിക്കാം. ഹൈബി ഈഡൻ എം.പി 10 ഡയാലിസിസിനുള്ള തുക എറണാകുളം സോഷ്യൽ സർവിസ് സൊസൈറ്റിയുടെ രക്ഷാധികാരികൂടിയായ വരാപ്പുഴ അതിരൂപത ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്‌ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story