Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:13 AM GMT Updated On
date_range 25 Feb 2022 12:13 AM GMTമതനിരാസവും ലിബറലിസവും ആപത്ത് -സമസ്ത
text_fieldsbookmark_border
കളമശ്ശേരി: കുത്തഴിഞ്ഞ ലൈംഗിക അരാജകത്വത്തിന്റെ ഭാഗമായ ലിബറലിസം സമൂഹത്തിൽ ആപത്താണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ അഖീദ പണ്ഡിത ക്യാമ്പ്. ഇന്ത്യൻ ഭരണഘടന നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ചില തൽപരകക്ഷികളുടെ നീക്കത്തിൽ ഉൽകണ്ഠാജനകമാണ്. കർണാടകയിൽ നടന്ന ഹിജാബ് വിവാദം ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയ നേതൃത്വം അനാവശ്യമായി മത വിഷയങ്ങളിൽ ഇടപെടുന്നത് ശരിയല്ല. ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി, എം.പി. അബ്ദുൽ ജബ്ബാർ സഖാഫി പേഴക്കാപ്പിള്ളി, ഒ.കെ. അബ്ദുൽ ഹകീം മുസ്ലിയാർ, സി.ടി. ഹാഷിം തങ്ങൾ, വി.എച്ച്. അലി ദാരിമി, കെ.കെ. അബ്ദുൽ റഹ്മാൻ മുസ്ലിയാർ, ഫിറോസ് അഹ്സനി, അബ്ബാസ് സഖാഫി നൊച്ചിമ, അബ്ദുൽകരീം മളാഹിരി, ജമാലുദ്ദീൻ മുസ്ലിയാർ മാഞ്ഞാലി, ഇ.ബി. അബ്ദുറഹ്മാൻ സഖാഫി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. സമസ്ത ജില്ല ജനറൽ സെക്രട്ടറി വി.എ. അബദുൽ ഹമീദ് സഖാഫി സ്വാഗതവും സെക്രട്ടറി ഇ.എം. ജലാലുദ്ദീൻ അഹ്സനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story