Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയന്ത്രണംവിട്ട ലോറി...

നിയന്ത്രണംവിട്ട ലോറി വൈദ്യുതി പോസ്റ്റും ട്രാൻസ്​ഫോർമറും ഇടിച്ചുതകർത്തു നിയന്ത്രണം വിട്ട ലോറി അപകടത്തിൽപ്പെട്ടു; വൈദ്യുതി പോസ്റ്റും ട്രാൻസ്ഫോമറും വീടിന്റെ മതിലും ഇടിച്ചു തകർത്തു

text_fields
bookmark_border
നിയന്ത്രണംവിട്ട ലോറി വൈദ്യുതി പോസ്റ്റും  ട്രാൻസ്​ഫോർമറും  ഇടിച്ചുതകർത്തു       നിയന്ത്രണം വിട്ട ലോറി അപകടത്തിൽപ്പെട്ടു; വൈദ്യുതി പോസ്റ്റും ട്രാൻസ്ഫോമറും വീടിന്റെ മതിലും ഇടിച്ചു തകർത്തു
cancel
പറവൂർ: മീൻ കയറ്റി വന്ന ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റും ട്രാൻസ്​ഫോർമറും വീടിന്റെ മതിലും ഇടിച്ചുതകർത്തു. ദേശീയപാതയിൽ കെ.എം.കെ കവലക്കും തെക്കേ നാലുവഴിക്കും ഇടയിൽ വ്യാഴാഴ്ച പുലർച്ച നാലരയോടെയാണ്​ സംഭവം. ലോറി ഡ്രൈവർക്ക് രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് കുഴഞ്ഞുപോയതാണ് അപകടത്തിന്​ കാരണം. മംഗളൂരുവിൽനിന്ന് എറണാകുളം ഭാഗത്തേക്ക് മീൻ കയറ്റി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. പോസ്റ്റിലും ട്രാൻസ്​ഫോർമറിലും ഇടിച്ച ശേഷം വഴിയരികിൽ തണ്ണിമത്തൻ വിൽപന നടത്തുന്ന തട്ട് ഇടിച്ചു തകർക്കുകയായിരുന്നു ഒട്ടേറെ തണ്ണിമത്തനുകൾ വണ്ടി കയറി നശിച്ചു. തുടർന്ന് ഡോ. സുരേന്ദ്ര പൈയുടെ വീടിന്റെ മതിലിൽ വാഹനം ഇടിച്ചുനിൽക്കുകയായിരുന്നു. പ്രദേശത്തെ വഴിവിളക്കുകളും നശിച്ചിട്ടുണ്ട്. ആൾത്തിരക്കില്ലാത്ത സമയമായതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. കുഴഞ്ഞുവീണ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. വാഹനത്തിന്റെ മുൻഭാഗം തകർന്നു. ഡ്രൈവർക്കും ക്ലീനർക്കും മറ്റു പരിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story