Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 12:12 AM GMT Updated On
date_range 1 May 2022 12:12 AM GMTസംസ്ഥാനത്ത് എൽ.ഡി.എഫ് നൂറുസീറ്റിലേക്ക് എത്തും -ഇ.പി. ജയരാജൻ
text_fieldsbookmark_border
കാക്കനാട്: കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ സൃഷ്ടിക്കുന്ന വികസന മാതൃകക്കൊപ്പം തൃക്കാക്കരയും അണിചേരുമെന്നും ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി നൂറുസീറ്റിലേക്ക് എത്തുമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. തൃക്കാക്കരയുടെ വികസനം തടയുന്ന കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടിനെതിരെ ജനകീയ പ്രതിഷേധം പേരിൽ എൽ.ഡി.എഫ് തൃക്കാക്കര മണ്ഡലം കമ്മിറ്റി കാക്കനാട് ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവി വികസനത്തിൻെറ പുത്തൻ മാതൃകയായ സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അതിനെതിരെ വ്യാജ പ്രചാരണവുമായി മുന്നിട്ടിറങ്ങുന്ന കോൺഗ്രസ്-ബി.ജെ.പി സഖ്യത്തെ ജനം ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം നേടിയ അർച്ചന സുരേന്ദ്രനെ വേദിയിൽ ആദരിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം സംസ്ഥാന ചെയർമാൻ ബിനോയ് ജോസഫ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.പി. പത്രോസ്, സി.ബി. ദേവദർശനൻ, സി.കെ. പരീത്, ബാബു ജോസഫ്, ടി.പി. അബ്ദുൽഅസീസ്, ജബ്ബാർ തച്ചയിൽ, കെ.ജെ. ബേയ്‌സിൽ, കെ.എം.എ. ജലീൽ, പൗലോസ് മുടക്കന്തല, ചാൾസ് ജോർജ്, എ.ജി. ഉദയകമാർ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: തൃക്കാക്കരയുടെ വികസനം തടയുന്ന കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടിനെതിരെ എൽ.ഡി.എഫ് തൃക്കാക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധം എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story