Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതുകയുണ്ടായിട്ടും...

തുകയുണ്ടായിട്ടും നിർമിക്കാതെ കിഴക്കമ്പലം-നെല്ലാട്​ റോഡ്​

text_fields
bookmark_border
തുകയുണ്ടായിട്ടും നിർമിക്കാതെ കിഴക്കമ്പലം-നെല്ലാട്​ റോഡ്​
cancel
കിഴക്കമ്പലം: കിഴക്കമ്പലം-നെല്ലാട്​ റോഡ് നിർമാണത്തിന് തുക അനുവദിച്ചിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. കിഫ്ബി വഴി റോഡ് നിര്‍മാണത്തിന്​ 32.6 കോടി രൂപയാണ് 2018ല്‍ വകയിരുത്തിയിരുന്നത്. പദ്ധതിയുടെ ഭാഗമായ മനക്കക്കടവ്-പള്ളിക്കര, പട്ടിമറ്റം-പത്താംമൈല്‍ റോഡി‍ൻെറ ഉന്നത നിലവാരത്തിലുള്ള ടാറിങ് പൂര്‍ത്തീകരിച്ചു. എന്നാല്‍, 10 കോടി രൂപയോളം മാത്രമാണ് കരാറുകാരന് നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള 22 കോടി രൂപ കിഴക്കമ്പലം-നെല്ലാട് റോഡ് ഉന്നത നിലവാരത്തില്‍ ടാറിങ് പൂര്‍ത്തീകരിക്കുന്നതിനായി ബാക്കിയുണ്ട്. ആ തുക ഉപയോഗിച്ച് ടാറിങ് നടത്താന്‍ പാടില്ലേയെന്നാണ് നാട്ടുകാരുടെ ചോദ്യം. ഇക്കാര്യത്തില്‍ കുരുക്കഴിക്കാന്‍ ജനപ്രതിനിധികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിയാതെ പോകുന്നു. പലഭാഗത്തും ആവശ്യത്തിന്​ വീതിയില്ലെന്ന സാങ്കേതിക തടസ്സമാണ് കിഫ്ബി ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്. എന്നാല്‍, മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വാഴപ്പിള്ളി മുതല്‍ നെല്ലാട് വരെയുള്ള റോഡി‍ൻെറ പലഭാഗത്തും വീതിയില്ലാത്ത സ്ഥിതിയുണ്ട്. ആ റോഡ് ഉന്നത നിലവാരത്തിലാണ് ടാറിങ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. അതേനിലയില്‍തന്നെ നെല്ലാട് മുതല്‍ കിഴക്കമ്പലം വരെ ടാറിങ് പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കിഴക്കമ്പലം-നെല്ലാട് റോഡിന്റെ ശോച്യാവസ്ഥ പൊതുമരാമത്ത് മന്ത്രി നേരിൽകണ്ട്​ ബോധ്യപ്പെട്ടെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. റോഡ് നിര്‍മാണത്തിന്​ പാസാക്കിയ തുക പോലും സാങ്കേതിക തടസ്സങ്ങളുടെ പേരില്‍ മുടങ്ങിക്കിടക്കുകയാണ്. ഈ കുരുക്ക് സര്‍ക്കാറിന്റെ അടിയന്തര ഇടപെടലുണ്ടെങ്കില്‍ മാത്രമേ അഴിക്കാന്‍ സാധിക്കുകയുള്ളൂ. റോഡ് നിര്‍മാണം അനന്തമായി നീളുന്നതോടെ ഏറെ പ്രതിസന്ധിയിലാകുന്നത് നാട്ടുകാരും വ്യാപാരികളുമാണ്. പടം. കിഴക്കമ്പലം-നെല്ലാട്​ റോഡ് (em palli 1)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story