Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 12:11 AM GMT Updated On
date_range 2 May 2022 12:11 AM GMTഎടയാര്‍ ശാന്തിതീരത്ത് രണ്ടാമത്തെ ശ്മശാനം നിർമാണം ആരംഭിച്ചു
text_fieldsbookmark_border
കടുങ്ങല്ലൂര്‍: ഗ്രാമപഞ്ചായത്തിന്‍റെ എടയാര്‍ ശാന്തിതീരം ശ്മശാനത്തില്‍ രണ്ടാമത്തെ ശ്മശാനം നിർമാണം ആരംഭിച്ചു. ജില്ല - ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് ആധുനിക രീതിയിലുള്ള ശ്മശാനമാണ് നിര്‍മിക്കുന്നത്. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് 42.70 ലക്ഷം രൂപയും, ജില്ല പഞ്ചായത്ത് 27 ലക്ഷം രൂപയും വകയിരുത്തിയിട്ടുള്ള ശ്മശാനം പരിസ്ഥിതി സൗഹൃദമാക്കുന്നതുള്‍പ്പെടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 20 ലക്ഷം രൂപകൂടി ഗ്രാമപഞ്ചായത്ത് ചെലവഴിക്കും. വി.കെ. ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ വ്യവസായവകുപ്പ് അനുവദിച്ച 50 സെന്‍റ് സ്ഥലത്ത് ജില്ല പഞ്ചായത്ത് 65 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 29 ലക്ഷം രൂപയും ചെലവഴിച്ച് 2018 ല്‍ വാതക ശ്മശാനം പണി പൂര്‍ത്തികരിച്ചു. പ്രളയത്തില്‍ ശ്മശാനം മുങ്ങിയെങ്കിലും കേടുപാടുകള്‍ തീര്‍ത്ത് 2019 -ല്‍ പ്രവര്‍ത്തനസജ്ജമാക്കി. കോവിഡ് മരണനിരക്ക് ഉയര്‍ന്നതോടെ പഞ്ചായത്തിലെ ശ്മശാനം പലപ്പോഴും പ്രവര്‍ത്തനരഹിതമായതിനാല്‍ മറ്റ് ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കേണ്ടതായി വന്നു. അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി രണ്ടാമത് ഒരു ശ്മശാനം കൂടി പണിയാന്‍ തീരുമാനിച്ചത്. നിർമാണം മൂന്ന് മാസങ്ങള്‍ക്കകം പൂര്‍ത്തീകരിക്കും. പഞ്ചായത്തിന് പുറമെയുള്ളവര്‍ക്ക് കൂടി ശ്മശാനത്തിന്‍റെ സേവനം ലഭ്യമാവും. ജില്ല പഞ്ചായത്ത് അംഗം അഡ്വ.യേശുദാസ് പറപ്പിള്ളി പുതിയ ശ്മശാനത്തിന് കല്ലിട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ആര്‍. രാജലക്ഷമി, സ്ഥിരം സമിതി അധ്യക്ഷരായ പി.എ. അബൂബക്കര്‍, പി.കെ. സലീം, ഓമന ശിവശങ്കരന്‍, കെ.എം. മുഹമ്മദ് അന്‍വര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. ശിവന്‍, സുനിതാകുമാരി, കെ.എസ്. താരാനാഥ്, കെ.എന്‍. രാജീവ്, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ ടി.ജെ. ടൈറ്റസ്, തിലകന്‍, നാസര്‍ എടയാര്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷൻ ea yas1 shmashanam കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ എടയാര്‍ ശാന്തിതീരത്ത് നിർമിക്കുന്ന രണ്ടാമത്തെ ശ്മശാനത്തിന് ജില്ല പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി കല്ലിടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story