Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 12:09 AM GMT Updated On
date_range 6 May 2022 12:09 AM GMTശമ്പളവും ഓണറേറിയവും മുടങ്ങിയതായി പരാതി
text_fieldsbookmark_border
മൂവാറ്റുപുഴ: സെക്രട്ടറിയുടെ നിസ്സഹകരണംമൂലം മാറാടി ഗ്രാമപഞ്ചായത്തില്‍ ജീവനക്കാരുടെ ശമ്പളവും ഓണറേറിയവും മുടങ്ങിയതായി പഞ്ചായത്ത് പ്രസിഡന്‍റ് ഒ.പി. ബേബി ആരോപിച്ചു. ഓഫിസിന്‍റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നതായും ഉചിത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്‍റ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. സെക്രട്ടറി ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഭരണസമിതിയുമായി കൂടിയാലോചിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആരോപണം. അവധിയെടുക്കുമ്പോള്‍ പ്രസിഡന്റിനെ അറിയിക്കുന്നില്ലെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്ക് എത്താതിരുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണെന്നും വിവരം ഓഫിസില്‍ അറിയിച്ചിരുന്നതായും സെക്രട്ടറി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story