Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈസൻസ്​ ഹാജരാക്കാൻ...

ലൈസൻസ്​ ഹാജരാക്കാൻ വീഴ്ചവരുത്തുന്ന വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കണം -ഹൈകോടതി

text_fields
bookmark_border
നഗരസഭ നൽകിയ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന്​ അമിക്കസ്​ക്യൂറിയുടെ റിപ്പോർട്ട്​ കൊച്ചി: അധികൃതർ ആവശ്യപ്പെടുമ്പോൾ വഴിയോര കച്ചവടത്തിനുള്ള ലൈസൻസ്​ ഹാജരാക്കാൻ വീഴ്ചവരുത്തുന്നവരെ ഒഴിപ്പിക്കണമെന്ന്​ ഹൈകോടതി. ആവശ്യപ്പെട്ടാൽ കച്ചവടക്കാർ ലൈസൻസ്​ ഹാജരാക്കണം. ഇക്കാര്യം വ്യക്തമാക്കി കൊച്ചി നഗരസഭ സെക്രട്ടറി പൊതുനോട്ടീസ് ഇറക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നിർദേശിച്ചു. കൊച്ചി നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹരജികളിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം. തെരുവുകച്ചവടത്തിന്​ യോഗ്യരാണെന്ന്​ കണ്ടെത്തിയവരിൽ പലരും നഗരസഭയിൽനിന്ന് ലൈസൻസ് വാങ്ങിയിട്ടില്ലെന്നും സ്ഥാപനങ്ങളിൽ ഇവ പ്രദർശിപ്പിക്കുന്നില്ലെന്നും അമിക്കസ്​ക്യൂറി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ്​ സ്ഥാപനങ്ങളിൽ ലൈസൻസ് പ്രദർശിപ്പിക്കണമെന്ന്​ നഗരസഭ സെക്രട്ടറി നിർദേശം നൽകാൻ കോടതി ഉത്തരവിട്ടത്. ഹരജി ഈ മാസം 20ന്​ വീണ്ടും പരിഗണിക്കും. വഴിയോരക്കച്ചവടത്തിന്​ ലൈസൻസ് ലഭിച്ചവരുടെ എണ്ണം വ്യക്തമാക്കി നഗരസഭ നൽകിയ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന്​ അമിക്കസ്​ക്യൂറി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് കൊച്ചി നഗരസഭയുടെ അഭിഭാഷകൻ നൽകിയ കണക്കും അമിക്കസ്​ക്യൂറിക്ക് ലഭിച്ച കണക്കും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതിയും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അമിക്കസ്​ക്യൂറിയുമായി നഗരസഭ ചർച്ച നടത്തി ലൈസൻസ് ലഭിച്ചവരുടെ എണ്ണത്തിൽ വ്യക്തത വരുത്തണമെന്നും ഹരജി വീണ്ടും പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ റിപ്പോർട്ട്​ നൽകണമെന്നും കോടതി നിർദേശിച്ചു. lead
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story