Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 12:09 AM GMT Updated On
date_range 9 May 2022 12:09 AM GMTക്രിക്കറ്റ് കളിച്ചും വിവാഹത്തിൽ പങ്കെടുത്തും ജോ ജോസഫ്
text_fieldsbookmark_border
കാക്കനാട്: അവധിദിവസമായ ഞായറാഴ്ചയും അവധിയില്ലാതെ പ്രചാരണത്തിരക്കിലായിരുന്നു ഇടതുസ്ഥാനാർഥി ഡോ. ജോ ജോസഫ്. തൃശൂരിൽ കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്‍റിന് ശേഷമായിരുന്നു മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയത്. സ്ഥാനാർഥി പങ്കെടുത്ത നോർത്ത് ടീമിനായിരുന്നു വിജയം. തുടർന്ന് സിനിമതാരം മമ്മൂട്ടിയെ സന്ദർശിക്കുകയും പിന്തുണ അഭ്യർഥിക്കുകയും ചെയ്തു. വാഴക്കാലയിലെ അയൽ വീടുകളിൽ സന്ദർശനം നടത്തിയിരുന്നു പര്യടനം ആരംഭിച്ചത്. സിയാൽ മുൻ എം.ഡി വി.ജെ. കുര്യൻ, കേണൽ ഡെറിക് സെബാസ്റ്റ്യൻ എന്നിവരെക്കണ്ട് പിന്തുണ തേടി. സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എൻ. മോഹനനൊപ്പം മറൈൻഡ്രൈവിലെ സഭാ ആസ്ഥാനത്തെത്തി വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, വികാരി ജനറൽ മാത്യു കല്ലിങ്കൽ എന്നിവരെയും സന്ദർശിച്ചു. ശ്രീനന്ദൻ എന്ന കുട്ടിക്കുവേണ്ടി കളമശ്ശേരി സൻെറ് പോൾസ് കോളജിൽ സംഘടിപ്പിച്ച മൂലകോശ ശേഖരണ ക്യാമ്പിൽ പങ്കെടുത്ത ജോ ജോസഫ് പടമുഗൾ മദ്റസ ഹാളിൽ നടന്ന വിവാഹത്തിലും പങ്കുചേർന്നു. പി.വി. ശ്രീനിജൻ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു. കാക്കനാട് പടമുകളിലെ ചാത്തൻ മാസ്റ്റർ നഗറിൽ കെ.പി.എം.എസിൻെറ (കേരള പുലയർ മഹാസഭ) യൂനിയൻ സമ്മേളനത്തിലും പങ്കെടുത്തു. വൈറ്റില പൊന്നുരുന്നിയിൽ ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ജോ ജോസഫിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഫോട്ടോ: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് പടമുകൾ മദ്റസ ഹാളിൽ നടന്ന വിവാഹത്തിനെത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story