Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 12:06 AM GMT Updated On
date_range 1 May 2022 12:06 AM GMTമാരിടൈം സ്റ്റാര്‍ട്ടപ്പുകളില്‍ 50 കോടി നിക്ഷേപിക്കാൻ കൊച്ചി കപ്പൽശാല
text_fieldsbookmark_border
കൊച്ചി: മാരിടൈം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് കമ്പനികളില്‍ കൊച്ചി കപ്പൽശാല ലിമിറ്റഡ് 50 കോടി രൂപ നിക്ഷേപിക്കും. ഷിപ്യാഡ് ആസ്ഥാനത്ത് നടന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയില്‍ കേന്ദ്ര തുറമുഖ, ഷിപ്പിങ് ആൻഡ് വാട്ടർവേസ് മന്ത്രി സര്‍ബാനന്ദ സോണോവാല്‍ ആണ് ഷിപ്യാഡിന്റെ സ്റ്റാര്‍ട്ടപ് നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്. കൊച്ചി കപ്പല്‍ശാലയുടെ സ്റ്റാര്‍ട്ടപ് പദ്ധതിക്കായി മാത്രമാണ് 50 കോടിയുടെ ഫണ്ട് പ്രാഥമികമായി വകയിരുത്തുന്നതെന്ന് മന്ത്രി വിശദീകരിച്ചു. രാജ്യത്ത് സ്റ്റാര്‍ട്ടപ് സംവിധാനം വികസിപ്പിക്കുന്നതില്‍ കേന്ദ്രസർക്കാർ ബദ്ധശ്രദ്ധരാണെന്ന് മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ് ഇന്ത്യ പോലുള്ള വലിയ സംരംഭങ്ങള്‍ രാജ്യത്ത് നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചക്ക് വഴിതുറന്നിട്ടുണ്ട്. സാങ്കേതിക വിദ്യ, കാര്യനിര്‍വഹണം, ധനകാര്യം, മാര്‍ക്കറ്റിങ് എന്നീ കാഴ്ചപ്പാടുകളിലൂന്നുന്ന സംരംഭകരെ ഒരുമിപ്പിച്ച് മുന്നോട്ടുകൊണ്ടുവരാനും പ്രതിഭാധനരായ യുവ സംരംഭകര്‍ക്ക് മാരിടൈം മേഖലക്കാവശ്യമായ ഉൽപന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനും പുതിയ പദ്ധതി വേദിയൊരുക്കും. ഇതിനാവശ്യമായ സാമ്പത്തിക പിന്തുണ കൊച്ചി കപ്പൽശാല നല്‍കും. രാജ്യത്തെ ആദ്യത്തെ വിമാനവാഹിനി കപ്പൽ നിര്‍മിച്ച് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ കൊച്ചി കപ്പല്‍ശാല കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ അനുപമമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചി കപ്പല്‍ശാല പുതിയ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് നടപ്പാക്കുന്ന ദൗത്യങ്ങളും ഗ്രീന്‍ ഷിപ്പിങ്ങിന് നല്‍കുന്ന സംഭാവനകളും മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈബി ഈഡന്‍ എം.പി അധ്യക്ഷത വഹിച്ചു. കേന്ദ്ര തുറമുഖ, ഷിപ്പിങ് ആൻഡ് വാട്ടർവേസ് സഹമന്ത്രി ശാന്തനു താക്കുര്‍, വിദേശ കാര്യസഹമന്ത്രി വി. മുരളീധരന്‍, കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍, ടി.ജെ. വിനോദ് എം.എല്‍.എ, മന്ത്രാലയ സെക്രട്ടറി ഡോ. സഞ്ജീവ് രാജന്‍, കൊച്ചി കപ്പൽശാല ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു. കൊച്ചി തുറമുഖത്തെ റോ റോ സംവിധാനത്തിന്റെ ഉദ്ഘാടനവും കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ പുതിയ ലോഗോയുടെ പ്രകാശനവും ചടങ്ങില്‍ കേന്ദ്രമന്ത്രി നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story