പാറക്കടവ് ബ്ലോക്ക് പരിധിയിൽ 10 മഴമാപിനികൾ സ്ഥാപിച്ചു
text_fieldsപാറക്കടവ്: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മഴപ്പെയ്ത്ത് കണക്കെടുപ്പ് പ്രകാരം 2020 ജൂൺ മുതൽ ഒരു വർഷം ആകെ പെയ്ത മഴയുടെ 4068 മില്ലിമീറ്റർ മഴ ലഭിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
പ്രതിദിന കണക്കെടുപ്പ് പ്രകാരം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 2021 മേയ് 15നാണ് (183 എം.എം). പുത്തൻവേലിക്കര കേന്ദ്രീകരിച്ച് പി.എൻ. മായ, പി.എസ്. ബൈജു, അഖിൽ മാളിയേക്കൽ എന്നിവരുടെ നേതൃത്വത്തിൽ മഴമാപിനികൾ സ്ഥാപിച്ച് നടത്തിയ നിരീക്ഷണങ്ങളിലെ കണക്കാണിത്.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പത്ത് നദീതടങ്ങളിൽ വിവിധ ഏജൻസികളുടെ സഹകരണത്തോടെ മഴമാപിനികൾ സ്ഥാപിച്ചു. കുന്നുകര പഞ്ചായത്തിലെ അടുവാശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിലുള്ള മഴമാപിനി കുന്നുകര പഞ്ചായത്ത് പ്രസിഡൻറ് സൈന ബാബുവിന് നൽകി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു.
പാറക്കടവ് പഞ്ചായത്തിലെ ബാലവേദിയിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അമ്പിളി ഗോപിയും നെടുമ്പാശ്ശേരിയിൽ മുൻകൃഷി ഓഫിസർ എ.വി. രാജഗോപാലനും പുത്തൻവേലിക്കര തേലത്തുരുത്തിൽ അരുന്ധതി അനിലും മഴമാപിനികൾ സ്ഥാപിച്ചു.കോഓഡിനേറ്റർ എം.പി. ഷാജൻ പദ്ധതി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.