Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:01 AM GMT Updated On
date_range 16 Dec 2021 12:01 AM GMT100 വർഷത്തിനുശേഷവും വാരിയൻകുന്നൻ കൂടുതൽ പ്രസക്തനാകുന്നു -വാരിയൻകുന്നത്ത് ഹാജറ
text_fieldsbookmark_border
െകാച്ചി: ബ്രിട്ടീഷ് അധികാരികൾ മായ്ച്ചുകളയാൻ ശ്രമിച്ചിട്ടും 100 വർഷങ്ങൾക്കിപ്പുറവും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രവും പോരാട്ടവും കൂടുതൽ പ്രസക്തമായി വരുന്നുണ്ടെന്ന് പേരമകൾ വാരിയൻകുന്നത്ത് ഹാജറ. മഹാരാജാസ് േകാളജിൽ ഫ്രറ്റേണിറ്റി മൂവ്മൻെറ് സംഘടിപ്പിച്ച '1921 മലബാർ സമരത്തെ ഓർക്കുന്നു' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മലബാർ സമരം മാപ്പിള കീഴാള സാഹോദര്യത്തിൻെറ ചരിത്രമാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച എഴുത്തുകാരൻ കെ.കെ. ബാബുരാജ് അഭിപ്രായപ്പെട്ടു. അപര ജനതകളുടെയും കീഴാള മുസ്‌ലിം സാഹോദര്യത്തിൻെറയും ആഘോഷമാണ് വാരിയൻകുന്നനെ ഓർക്കുന്നതിലൂടെ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊളോണിയലിസത്തിന് എതിരായ ചരിത്രത്തെ ഓർക്കുന്നത് കൊളോണിയലിസം വംശീയവത്കരിച്ച ഇസ്‌ലാമോഫോബിയ എന്ന പ്രശ്നത്തോടുള്ള പ്രതിരോധം കൂടിയാണെന്ന് കാമ്പസ് അലൈവ് എഡിറ്റർ വാഹിദ് ചുള്ളിപ്പാറയും പറഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി, മഹാരാജാസ് യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ് സാലിഹ്, സെക്രേട്ടറിയറ്റ് അംഗങ്ങളായ ലിബ, ദാന റാസിഖ് എന്നിവർ സംസാരിച്ചു. photo cap മഹാരാജാസ് കോളജിൽ ഫ്രറ്റേണിറ്റി മൂവ്മൻെറ് സംഘടിപ്പിച്ച 1921 മലബാർ സമരത്തെ ഓർക്കുന്നു പരിപാടി വാരിയൻകുന്നത്ത് ഹാജറ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story