ബാറ്ററിയിൽ ഓടുന്ന സൈക്കിളുമായി 10ാം ക്ലാസുകാരൻ
text_fieldsകാലടി: ബാറ്ററിയിൽ ഓടുന്ന സൈക്കിളുമായി മലയാറ്റൂർ സെൻറ് തോമസ് സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥി. മലയാറ്റൂർ പനഞ്ചിക്കൽ ലിബിനാണ് സൈക്കിൾ രൂപകൽപന ചെയ്തത്. സൈക്കിളിൽ ഘടിപ്പിച്ച ബാറ്ററിയിൽനിന്ന് കണക്ട് ചെയ്ത ചെറിയ മോട്ടോറിെൻറ സഹായത്തോടെയാണ് സൈക്കിൾ പ്രവർത്തിക്കുന്നത്. മണിക്കൂറിൽ 30 കി.മീ. വരെ വേഗത്തിൽ ഓടിക്കാനാകും. ആക്സിലേറ്ററും േബ്രക്കും ഹാൻഡിലിൽതന്നെ പിടിപ്പിച്ചിട്ടുണ്ട്. വീട്ടിലെ പഴയ ബാറ്ററികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരുതവണ മുഴുവൻ ചാർജ് ചെയ്താൽ അഞ്ച് മണിക്കൂർ തുടർച്ചയായി ഓടിക്കാം. 60 മുതൽ 75 കിലോ ഉള്ള ഒരാൾക്ക് സുഗമമായി സഞ്ചരിക്കാം. ഇനി സോളാറിൽ പ്രവർത്തിക്കുന്ന വാഹനം നിർമിക്കാനുള്ള തയാറെടുപ്പിലാണ് ലിബിൻ.
അയൽവാസിയും ലിബിെൻറ ഇംഗ്ലീഷ് അധ്യാപകനുമായ ഷിജോവിെൻറ േപ്രാത്സാഹനവും പിന്തുണയുമുണ്ട്. ലിബിെൻറ പിതാവ് മാർട്ടിൻ കഴിഞ്ഞവർഷം മരിച്ചു. മാതാവ്: ലിസി. സഹോദരങ്ങൾ: ലിയ, ലിൻറ, ലിേൻറാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.