12 കേന്ദ്രം സജ്ജം; വാക്സിനേഷൻ ഇന്ന്
text_fieldsകൊച്ചി: ആദ്യഘട്ട കോവിഡ് വാക്സിനേഷൻ നടക്കുന്ന 12 കേന്ദ്രത്തിലും എല്ലാ ഒരുക്കവും പൂർത്തിയായതായി കലക്ടർ എസ്. സുഹാസ്. രാവിലെ 10ന് വാക്സിനേഷൻ ആരംഭിക്കും. ദേശീയ, സംസ്ഥാന തല ഉദ്ഘാടനങ്ങൾക്കായി ടു വേ കമ്യൂണിക്കേഷൻ സംവിധാനം എറണാകുളം ജനറൽ ആശുപത്രിയിലാണ്. വാക്സിനേഷന് മുന്നോടിയായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന ചടങ്ങിനുശേഷം വാക്സിനേഷൻ ആരംഭിക്കും. വരും ദിവസങ്ങളിൽ മുതൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വാക്സിനേഷൻ വ്യാപിപ്പിക്കുമെന്ന് കലക്ടർ പറഞ്ഞു. 125 സ്വകാര്യ ആശുപത്രികളും 129 സർക്കാർ ആശുപത്രികളും അടക്കം ആകെ 260 വാക്സിനേഷൻ കേന്ദ്രം ജില്ലയിൽ കണ്ടെത്തി.
എല്ലാ കേന്ദ്രത്തിലും വാക്സിൻ എത്തിച്ചു. അർബൻ പി.എച്ച്.സിയായ കടവന്ത്രയിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിെൻറ സഹകരണത്തോടെയാണ് വാക്സിനേഷൻ സെൻറർ പ്രവർത്തിക്കുക.രജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകർക്ക് മാത്രമാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്.രജിസ്റ്റർ ചെയ്ത പ്രകാരം സ്ലോട്ട് അനുസരിച്ചാണ് വാക്സിൻ നൽകുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ആരോഗ്യപ്രവർത്തകർ രജിസ്റ്റർ ചെയ്തത് ജില്ലയിലാണ്. 63,000 പേർ. 73,000 ഡോസാണ് ജില്ലക്ക് ലഭിച്ചത്.
ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. എം.ജി. ശിവദാസ്, ജില്ല മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. ആർ. വിവേക് കുമാർ, അഡീ. ഡി.എം.ഒ ഡോ. എസ്. ശ്രീദേവി, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി, ജില്ല ഇൻഫർമേഷൻ ഓഫിസർ ബി. സേതുരാജ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.