19,360 പ്രചാരണ സാമഗ്രികൾ നീക്കി
text_fieldsകാക്കനാട്: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള 19,360 അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപവത്കരിച്ച സ്ക്വാഡുകളുടെ നേതൃത്വത്തിലാണ് നടപടി.
ആലുവ- 677, അങ്കമാലി-1153, എറണാകുളം- 1771, കളമശ്ശേരി-674, കൊച്ചി-2483, കോതമംഗലം-479, കുന്നത്തുനാട്-2408, മൂവാറ്റുപുഴ -791, പറവൂർ-2244, പെരുമ്പാവൂർ-2033, പിറവം-888, തൃക്കാക്കര 1104, തൃപ്പൂണിത്തുറ-2003, വൈപ്പിൻ - 652 എന്നിങ്ങനെയാണ് 14 മണ്ഡലങ്ങളിലും ലഭിച്ച പരാതികളുടെ കണക്ക്. ഇതിൽ 19,171 പരാതികൾ പരിഹരിച്ചു. 155 പരാതികൾ മതിയായ കാരണങ്ങളില്ലാത്തതിനാൽ സ്വീകരിച്ചില്ല. 34 പരാതികളുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. 841 പരാതികളാണ് പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ചത്.
പൊതുസ്ഥലങ്ങളിലെ ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, ബാനറുകൾ, കൊടികളും തോരണങ്ങളും തുടങ്ങിയവ നീക്കം ചെയ്തവയിൽ ഉള്‍പ്പെടുന്നു. സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ ഉടമകളുടെ അനുമതിയില്ലാതെ പതിക്കുന്ന പ്രചാരണ സാമഗ്രികളും പരാതിയുടെ അടിസ്ഥാനത്തില്‍ നീക്കും സി വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന ജില്ലയിൽ ഇതുവരെ 18,41 പരാതികൾ ലഭിച്ചു.
ഇതിൽ 858 പരാതികൾ പൊതുജനങ്ങളിൽ നിന്നാണ്. 17,983 പരാതികൾ സ്ക്വാഡുകൾ നേരിട്ട് കണ്ടെത്തി. 29 പരാതികളിൽ നടപടി പുരോഗമിക്കുന്നു.
7,969 പേർ വീടുകളിൽ വോട്ട് ചെയ്തു
കൊച്ചി: അസന്നിഹിത വോട്ടർ വിഭാഗത്തിൽപ്പെടുന്ന 85 വയസ്സ് പിന്നിട്ട വോട്ടർമാർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കും സുരക്ഷിതമായ വോട്ടിങ് ഉറപ്പാക്കി ‘വീട്ടിൽ വോട്ട്’ പുരോഗമിക്കുന്നു.
ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലായി ഇതുവരെ 7,969 വോട്ടർമാർ സേവനം ഉപയോഗപ്പെടുത്തി. 15നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തൽ ആരംഭിച്ചത്. അഞ്ച് ദിവസം പിന്നിടുമ്പോൾ എറണാകുളം മണ്ഡലത്തിൽ 2,475 പേരും ചാലക്കുടി മണ്ഡലത്തിൽ 5,494 പേരുമാണ് ഈ സംവിധാനം വഴി വോട്ട് ചെയ്തത്. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലായി 153 സംഘങ്ങളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.