Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈപ്പിൻ വിഷമദ്യ...

വൈപ്പിൻ വിഷമദ്യ ദുരന്തത്തിന് 39 വയസ്സ്​

text_fields
bookmark_border
വൈപ്പിൻ വിഷമദ്യ ദുരന്തത്തിന് 39 വയസ്സ്​
cancel

മട്ടാഞ്ചേരി: കേരളത്തെ ഞെട്ടിച്ച വൈപ്പിൻ വിഷമദ്യദുരന്തം നടന്നിട്ട്​ 39 വർഷം. 1982 സെപ്​റ്റംബർ രണ്ടിനുണ്ടായ മദ്യദുരന്തത്തിൽ മരിച്ചത് 77 പേരായിരുന്നു. 66 ​േപർക്ക്​ കാഴ്ചശക്തി നഷ്​ടപ്പെട്ടു. ചലനശേഷിയടക്കം നഷ്​ടപ്പെട്ട് ശാരീരിക തളർച്ചയിലായത് 150 പേരാണ്​. ദുരന്തത്തിൽ തകർന്നടിഞ്ഞ കുടുംബങ്ങൾ 650 ലേറെ വരും.

വിഷമദ്യ ദുരന്തത്തെ വൈപ്പിൻകാർ വിശേഷിപ്പിച്ചത് കൂട്ടക്കൊലയെന്നാണ്. വൈപ്പിൻ കരയിൽ മനുഷ്യർ പിടഞ്ഞു മരിക്കുന്ന കാഴ്ച ഭീതിയിലാഴ്ത്തിയ ദിനങ്ങളായിരുന്നു അത്​. ദുരന്തത്തിന്​ ഉത്തരവാദികൾ പലരും നിയമ നടപടികൾക്ക് വിധേയമായപ്പോഴും പാഠം ഉൾക്കൊള്ളാതെ കേരളത്തിൽ മദ്യദുരന്തങ്ങൾ ആവർത്തിക്കുകയും ചെയ്തു. ഇവയിൽ പൂനലൂരിലും( 34), കല്ലുവാതുക്കലും (32), മട്ടാഞ്ചേരിയിലും (16) ഇത്​ ആവർത്തിക്കപ്പെട്ടു.

നാല് പതിറ്റാണ്ടിനകം ചെറുതും വലുതുമായ വിഷമദ്യ ദുരന്തത്തിൽ കേരളത്തിൽ 300 ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്.

വൈപ്പിനിലെ അംഗീകൃത ചാരായ ഷാപ്പുകളിൽനിന്ന്​ മദ്യപിച്ചവരാണ് മരണപ്പെട്ടതെന്നത് സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. തിരുവോണ നാളായിരുന്ന സെപ്റ്റംബർ രണ്ടിന് മദ്യപിച്ചവരാണ് കൊല്ലപ്പെട്ടവരിൽ ഏറെ. എളങ്കുന്നപ്പുഴയിൽ മദ്യം കഴിച്ചവർ തളർന്നു വീണു തുടങ്ങിയതോടെ ഓട്ടോറിക്ഷകളിൽ അധികൃതർ മുന്നറിയിപ്പു പ്രചാരണം നടത്തുകയും, ഇതേതുടർന്ന് ജനങ്ങൾ ഉണർന്ന് മദ്യപിച്ചവരെ ഞാറക്കൽ ആശുപത്രി, ഫോർട്ട്​കൊച്ചി താലൂക്ക് ആശുപത്രി, എറണാകുളം ജില്ല ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്കും എത്തിച്ചതിനാലാണ്​ മരണനിരക്ക് അൽപം കുറക്കാനായത്​. 3000 ത്തോളം പേരെയാണ് ആശുപത്രിയിലെത്തിച്ചത് ഇവരിൽ 700 പേരെ സംശയ നിരീക്ഷണത്തിലുമാക്കി.

ഇന്നത്തെ ഗോശ്രീ പാലങ്ങൾപ്പോലും ഇല്ലാത്ത വേളയിൽ മത്സ്യബന്ധനയാനങ്ങളടക്കമുള്ളവയിലാണ് ആളുകളെ ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ ജനകീയ

പ്രതിഷേധവുമുയർന്നു. മദ്യഷാപ്പുകളും മുതലാളിമാരുടെ വീടുകളും ആക്രമിക്കപ്പെട്ടു. ഞാറക്കൽ, മാലിപ്പുറം എളങ്കുന്നപ്പുഴ ,പുതുവെപ്പ് ,നായരമ്പലം ,എടവനക്കാട് , അയ്യമ്പള്ളി അടക്കം 18 കി.മീ. ചുറ്റളവിൽ വിഷമദ്യ ദുരന്ത മേഖലയായി മാറിയിരുന്നു. തുടർന്ന് 22 അംഗീകൃത മദ്യഷാപ്പുകളും 15 ഉപഷാപ്പും അടച്ചുപൂട്ടി.

വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റായ മീഥൈൽആൽക്കഹോൾ ചാരായത്തോട് ചേർത്തതാണ് മദ്യ ദുരന്തത്തിനിടയാക്കിയതെന്ന് കണ്ടെത്തി. രണ്ട് റവന്യൂ ഉദ്യോഗസ്ഥരടക്കം എക്സൈസ്​ ഉദ്യോഗസ്ഥരെയും സസ്പെപെൻഡ് ചെയ്തു. ജ്യൂഡീഷൻ അന്വേഷണവും പ്രഖ്യാപിച്ചു.

തുടർന്ന് കെ.കെ. വിജയൻ , കൊച്ചഗസ്തി , ചന്ദ്രസേനൻ , തിരുമുൽപ്പാട് എന്നിവർക്കെതിരെ നരഹത്യക്ക് കേസെടുത്ത് ശിക്ഷിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഒരുലക്ഷം രൂപയും ചികിത്സക്ക്​ 4000 രൂപയുമാണ് സർക്കാർ നൽകിയത്. ദുരന്തത്തിനിരയായ കുടുംബങ്ങൾക്ക്​ 40ാം വാർഷികത്തിലും ഞെട്ടൽ വിട്ടുമാറിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tody tragedyVypin alcohol poisonings
News Summary - 39 years to the Vypin tody tragedy
Next Story