റവന്യൂവകുപ്പിൽ 702 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി
text_fieldsകൊച്ചി: റവന്യൂ വകുപ്പിലെ 702 താൽക്കാലിക തസ്തികകൾക്ക് 2021 ഏപ്രിൽ ഒന്നുമുതൽ തുടർച്ചാനുമതി നൽകി ഉത്തരവ്. ലാൻഡ് റവന്യൂ വകുപ്പിെൻറയും ലാൻഡ് ബോർഡ് ഓഫിസിെൻറയും നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ ഓഫിസുകളിലെ ജീവനക്കാർക്കാണ് തുടരാൻ അനുമതി നൽകിയത്.
ലാൻഡ് റവന്യൂ കമീഷണർ സെപ്റ്റംബർ 24ന് ഇതുസംബന്ധിച്ച കത്ത് നൽകിയിരുന്നു. വിവിധ ഉദ്ദേശ്യങ്ങൾക്കായി ആരംഭിച്ച റവന്യൂ ഓഫിസുകളിൽ 1972 താൽക്കാലിക തസ്തികകളുണ്ട്. ഇതിൽ 702 തസ്തികക്കാണ് തുടർച്ചാനുമതി നൽകിയത്. വയനാട് സ്പെഷൽ ഡെപ്യൂട്ടി കലക്ടർ (എൽ.ആർ), സ്പെഷൽ ലാൻഡ് ട്രൈബ്യൂണൽ ഓഫിസിലെ 21 തസ്തികകൾക്ക് 2024 മാർച്ച് 31 വരെ അനുമതിയുണ്ട്.
വയനാട് സ്പെഷൽ ഡെപ്യൂട്ടി കലക്ടർ (എൽ.എ) ഓഫിസിലെ 13, റിസർച് ആൻഡ് ഡെവലപ്മെൻറ് വിഭാഗത്തിലെ അഞ്ച് തസ്തികക, നൈറ്റ് വാച്ച്മാെൻറ നാല് തസ്തിക, ബിൽഡിങ് ടാക്സ്, സംസ്ഥാന ഇലക്ഷൻ കമീഷൻ, റവന്യൂ റിക്കവറി (14 ജില്ലയിൽ) എന്നിവയിലുൾപ്പെട്ട 182 തസ്തിക, നിർത്തലാക്കിയ ലാൻഡ് ട്രൈബ്യൂണൽ ഓഫിസുകളിലെ ജോലികൾ ചെയ്യാൻ അനുവദിച്ച 74 തസ്തിക, റവന്യൂ റിക്കവറി ഓഫിസുകളിലെ 167 തസ്തിക, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, കോട്ടയം, ആർ.ആർ യൂനിറ്റുകളിലെ 15 തസ്തിക, സ്പെഷൽ ആർ.ആർ ഓഫിസുകളിലെ 221 തസ്തിക എന്നിവക്കാണ് 2022 മാർച്ച് 31 വരെ അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.