Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:05 AM GMT Updated On
date_range 26 Nov 2021 12:05 AM GMT963 പേർക്ക് കോവിഡ്; ടി.പി.ആർ 16.11
text_fieldsbookmark_border
കൊച്ചി: ജില്ലയിൽ 963 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 484 പേർ രോഗമുക്തി നേടി. രോഗ സ്ഥിരീകരണ നിരക്ക് ജില്ലയിൽ വീണ്ടും കുത്തനെ ഉയർന്നു. 16.11 ആണ് വ്യാഴാഴ്ചത്തെ രോഗ സ്ഥിരീകരണ നിരക്ക്. 930 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7296 ആയി. ജില്ലയിൽ ഇതുവരെ 50,52,468 ഡോസ് വാക്സിനാണ് നൽകിയത്. 29,88,515 ആദ്യ ഡോസ് വാക്സിനും 20,63,953 സെക്കൻഡ് ഡോസ് വാക്സിനും നൽകി. ഇതിൽ 45,14,543 ഡോസ് കോവിഷീൽഡും 5,22,292 ഡോസ് കോവാക്സിനും 15633 ഡോസ് സുപുട്നിക് വാക്സിനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story