Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓടുന്ന കാറിനു...

ഓടുന്ന കാറിനു മുകളിലേക്ക്​ മരം വീണു ഡ്രൈ​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
ഓടുന്ന കാറിനു മുകളിലേക്ക്​ മരം വീണു ഡ്രൈ​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
cancel
camera_alt

ചി​ത്ര​പ്പു​ഴ ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​ന്​ സ​മീ​പം കാ​റി​​ലേ​ക്ക്​

മ​രം ഒ​ടി​ഞ്ഞു വീ​ണ​പ്പോ​ൾ

തൃ​പ്പൂ​ണി​ത്തു​റ: ചി​ത്ര​പ്പു​ഴ ബീ​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​നു സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്ക്​ മ​രം വീ​ണു.​ ഡ്രൈ​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. റി​ഫൈ​ന​റി ഭാ​ഗ​ത്തു നി​ന്നും തൃ​പ്പൂ​ണി​ത്തു​റ ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ച്ചു കൊ​ണ്ടി​രു​ന്ന ടാ​റ്റ ടി​യാ​ഗോ കാ​റി​നു മു​ക​ളി​ലേ​ക്കാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ മ​രം ഒ​ടി​ഞ്ഞു വീ​ണ​ത്.

കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ഇ​ന്‍ഫോ​പാ​ര്‍ക്ക് ജീ​വ​ന​ക്കാ​ര​നാ​യ ക​ട​വ​ന്ത്ര ശി​വ​കൃ​പ വീ​ട്ടി​ല്‍ ഹ​രീ​ഷി​ന്‍റെ വാ​ഹ​ന​ത്തി​ലാ​ണ് മ​രം ഒ​ടി​ഞ്ഞു​വീ​ണ​ത്. കാ​റി​ന്‍റ മു​ന്‍ ഗ്ലാ​സ് തു​ള​ച്ച്​ മ​രം സ്റ്റി​യ​റി​ങ് വീ​ലി​നി​ട​യി​ലൂ​ടെ കാ​റി​ലേ​ക്ക് പ​തി​ച്ചെ​ങ്കി​ലും ഹ​രീ​ഷ് പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

തൃ​പ്പൂ​ണി​ത്തു​റ അ​ഗ്നി​ര​ക്ഷാ​സേ​ന അ​സി.​സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ടി.​വി​നു രാ​ജ്, ഫ​യ​ര്‍ ഓ​ഫി​സ​ര്‍മാ​രാ​യ ദി​ന്‍ക​ര്‍.​എം.​ജി, വി​ഷ്ണു.​വി.​എ, സ​ന്തോ​ഷ്.​എ​സ്, ഹോം​ഗാ​ര്‍ഡ് ര​ന്‍ജി​ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് മ​രം മു​റി​ച്ചു മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ പൊ​ലീ​സും നാ​ട്ടു​കാ​രും സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moving cartree fellmiraculous escape.
News Summary - A tree fell on top of a moving car, and the driver made a miraculous escape.
Next Story