സിറ്റി ഗ്യാസ് പദ്ധതിക്ക് വെട്ടിപ്പൊളിച്ച റോഡിൽ അപകടം പതിവാകുന്നു
text_fieldsകാക്കനാട്: ജനങ്ങളെ ദുരിതക്കയത്തിൽ താഴ്ത്തി സിറ്റി ഗ്യാസ് പദ്ധതി. ഗ്യാസ് പൈപ്പ് ലൈനിന് വെട്ടിപ്പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാതെ വന്നതോടെ നിരവധി പേരാണ് അപകടങ്ങളിൽ പെടുന്നത്.
കാക്കനാടിന് സമീപം തുതിയൂരിൽ അപകടത്തിൽ പെട്ട ഓട്ടോ ഡ്രൈവറായ പള്ളിറമ്പിൽ വീട്ടിൽ ജോർജ് ജോസഫും കുടുംബവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഓടുന്നതിനിടെ റോഡിലെ കുഴിയിൽ വീണ് തെന്നി നീങ്ങിയ ഓട്ടോ സമീപത്തെ വീടിെൻറ മുറ്റത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തുതിയൂർ ബസ്സ്റ്റാൻഡിൽ അടുത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തു കൂടി മാന്ത്ര കോളനിയിലേക്ക് പോകുന്ന റോഡിലാണ് അപകടമുണ്ടായത്. ജോർജ് ജോസഫും ഭാര്യ ടീന ജോർജും മക്കളായ അലനും അൽഫോൺസയുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
ഈ ഭാഗത്തെ കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് വാഹനം ഗ്യാസ് പൈപ്പ് ലൈനിന് വേണ്ടി എടുത്ത കുഴിയിൽ പെടുകയായിരുന്നു.
പിന്നീട് നിയന്ത്രണംവിട്ട് തെന്നി നീങ്ങിയ ഓട്ടോ സമീപത്തുതന്നെ താമസിക്കുന്ന തൃക്കാക്കര നഗരസഭ പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു വീട്ടുവളപ്പിലേക്ക് മറിഞ്ഞു. അപകടത്തിൽ കുടുംബാംഗങ്ങൾക്കും മുഴുവൻ പരിക്കേറ്റിട്ടുണ്ട്. ഓട്ടോക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടം നടന്ന ഉടനെ എം.കെ. ചന്ദ്രബാബുവിെൻറ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ചിറ്റേത്തുകരയിലെ വ്യവസായിക മേഖലയിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് ജോർജ്.
സിറ്റി ഗ്യാസ് അധികൃതരുടെ അനാസ്ഥമൂലം തൃക്കാക്കരയിൽ പലയിടത്തും അപകടങ്ങൾ പതിവാണ്. റോഡ് വെട്ടിപ്പൊളിച്ചശേഷം ടാർ ചെയ്ത് പൂർവസ്ഥിതിയിൽ ആക്കാതെ വെറുതെ മണ്ണിട്ട് മൂടി പോകുന്ന സമീപനമാണ് കരാറുകാരുടേത്. മണ്ണിടിഞ്ഞ് താഴേക്ക് ഇരിക്കുന്നത് മൂലം നിരവധി വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.