പഴങ്ങനാട് റോഡിൽ അപകടങ്ങൾ പെരുകുന്നു; രണ്ട് മാസത്തിനിടെ രണ്ട് മരണം
text_fieldsകിഴക്കമ്പലം: പഴങ്ങനാട് പുക്കാട്ടുപടി റോഡിൽ അപകടങ്ങൾ പെരുകുന്നു. രണ്ട് മാസത്തിനിടെ മൂന്നപകടങ്ങളിലായി രണ്ട് പേർ മരിച്ചു. പഴങ്ങനാട് കപ്പേളപടിയിൽ കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രീകൻ മരിച്ചിരുന്നു. രണ്ട് മാസം മുമ്പ് റോഡ് സൈഡിൽ സംസാരിച്ച് നിൽക്കുമ്പോൾ നിയന്ത്രണം വിട്ട കാർ ഇടിച്ച് യുവാവ് മരിച്ചിരുന്നു. അപകടത്തിൽ പെട്ട മറ്റൊരാൾ ഇപ്പോഴും ചികിൽസയിലാണ്.
റോഡിലെ വലിയ വളവുകളും അശാസ്ത്രിയ നിർമ്മാണവുമാണ് അപകടകാരണം. ഈ റോഡിൽ തന്നെ ഷാപ്പുംപടി വളവിൽ രണ്ട് വർഷം മുമ്പുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. ചില ഭാഗങ്ങളിൽ റോഡിന് വീതിയില്ലാത്തതും വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് ഇറങ്ങി നിൽക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ റോഡ് മറികടക്കാൻ പലപ്പോഴും ബുദ്ധിമുട്ടുകയാണ്.
ബി.എം. ബി.സി നിലവാരത്തിൽ ടാറിങ് പൂർത്തിയായ റോഡിൽ വളവുകളും കയറ്റിറക്കങ്ങളുമാണ് പല ഭാഗത്തും. മുന്നറിയിപ്പ ബോർഡുകൾ പോലും ഇല്ല. റോഡ് നല്ലതായതിനാൽ വാഹനങ്ങൾ പലപ്പോഴും അമിത വേഗതയിലാണ് പോകുന്നത്. ഇതിനാൽ ഈ ഭാഗത്ത് ചെറുതും വലുതുമായ അപകടങ്ങളും പതിവാണ്.
നിരവധി ടോറസുകൾക്കും ടിപ്പറുകൾക്കും പുറമെ ബസുകളും ഇരു ചക്ര വാഹനങ്ങളും സഞ്ചരിക്കുന്ന റോഡിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.