പരിശോധന ഫലം കൃത്യമായി പങ്കുവെക്കാത്ത ലാബുകൾക്കെതിരെ നടപടി
text_fieldsകൊച്ചി: കോവിഡ് പരിശോധന നടത്തുന്ന ലബോറട്ടറികൾ കോവിഡ് നെഗറ്റിവ് റിപ്പോർട്ടുകൾ നിർബന്ധമായും സർക്കാർ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്ന് നിർദേശം. പരിശോധനാ ഫലങ്ങൾ കൃത്യമായി അപ്‌ലോഡ് ചെയ്യാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. സ്വകാര്യ ലാബുകൾ കൃത്യമായി പരിശോധന വിവരങ്ങൾ പങ്കുവെക്കാതിരിക്കുന്നത് ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികളെ പ്രതികൂലമായി ബാധിക്കുന്നതായി യോഗം വിലയിരുത്തി. പരിശോധന ഫലം ലഭ്യമാകുന്ന മുറയ്ക്ക് തന്നെ കൃത്യമായി ലാബുകൾ പങ്കുവെക്കണം. ലാബുകളുടെ പ്രവർത്തനം പൊലീസ് വിലയിരുത്തുന്നുണ്ട്.
കഴിഞ്ഞ കാലങ്ങളിലെ ഉൾപ്പെടെ കോവിഡ് പരിശോധന ഫലങ്ങളുടെ ഡാറ്റാ എൻട്രി ജോലികൾ ഉടൻ പൂർത്തിയാക്കണം. വരും ദിവസങ്ങളിൽ ലബോറട്ടറികളിൽ പരിശോധന ശക്തമാക്കും. തിങ്കൾ, ശനി ദിവസങ്ങളിൽ ജില്ലയിലെ മൊബൈൽ ഫോൺ കടകൾക്ക് പ്രവർത്തനാനുമതി നൽകും. കണ്ണട കടകൾക്ക് എല്ലാ ദിവസവും പ്രവർത്തനാനുമതി നൽകാനും യോഗത്തിൽ തീരുമാനമായി. പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള ജില്ലയിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി.
കോവിഡിെൻറ മൂന്നാംഘട്ട വ്യാപനം മുന്നിൽക്കണ്ട് അമ്പലമുകളിലെ താൽക്കാലിക ഗവ. കോവിഡ് ആശുപത്രിയിൽ 200 കിടക്കകൾ കുട്ടികൾക്കായും 100 കിടക്കകൾ കോവിഡാനന്തര ചികിത്സക്കായും നീക്കിവെക്കുമെന്ന് ജില്ല കലക്ടർ എസ്. സുഹാസ് അറിയിച്ചു.
എൻ.ഡി.ആർ.എഫിെൻറ ഓരോ യൂനിറ്റുകളെ വീതം ചെല്ലാനം, നായരമ്പലം പഞ്ചായത്തുകളിൽ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.