വാഹനാപകടങ്ങളിൽ 13 പേർക്ക് പരിക്ക്
text_fieldsആലുവ: വിവിധ പ്രദേശങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 13പേർക്ക് പരിക്കേറ്റു. പറവൂർ കവലയിൽ നിർത്തിയിട്ട പിക്അപ് വാഹനത്തിനുപിന്നിൽ അമിതവേഗത്തിൽ വന്ന കാർ ഇടിച്ചാണ് നാലുപേർക്ക് പരിക്കേറ്റത്.
ദേശീയപാതയുടെ ഒരുവശത്ത് പിക്അപ് വാഹനം നിർത്തിയിട്ട് പരസ്യബോർഡ് സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നവർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 11മണിയോടെയായിരുന്നു അപകടം. പിക്അപ്പിലുണ്ടായിരുന്ന ചിറ്റൂർ എടയക്കുന്നം പള്ളിപ്പറമ്പിൽ വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോസഫ് (34), അസം സ്വദേശി സിറാജുൽ ഇസ്ലാം (30), കാർ യാത്രികരായ കാലടി മറ്റൂർ പുത്തൻകൊടി വീട്ടിൽ ഗോപിയുടെ മകൻ ശരത് ഗോപി (25), കാലടി കാഞ്ഞൂർ ഐക്യംപുറത്ത് വീട്ടിൽ ദിനേശ് കുമാറിന്റെ മകൾ പൂർണിമ (21) എന്നിവർക്കാണ് പരിക്കേറ്റത്.
തോട്ടുമുഖത്ത് ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികരായ തായിക്കാട്ടുകര കാട്ടുപറമ്പിൽ വീട്ടിൽ റഹ്മാന്റെ മകൻ സന്തോഷ് റഹ്മാൻ (51), മകൾ മെഹഖ് രഹനൂർ (14), കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ബസിന്റെ ഡോർ തട്ടി ബംഗാൾ മുർഷിദാബാദ് സ്വദേശി ബോൾട്ടുമോല്ലിക് (29), മെട്രോ സ്റ്റേഷന് സമീപം ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രികനായ അത്താണി പേരിക്കാട്ടിൽ സുരേഷിന്റെ മകൻ ശ്രീജിത് (17) എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് പാനായിക്കുളം കുത്തുവേൽ പറമ്പിൽ ഷാഹുൽ(39), തോട്ടക്കാട്ടുകര പള്ളിഞാലിൽ ജോഫിൻ (40), എളന്തിക്കര കതനപ്പറമ്പിൽ നവനീത് (24), യു.സി കോളജിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് കണിയാംകുന്ന് പുതുവൽ പറമ്പ് സനൽകുമാർ (33), കയന്റിക്കര കുരിക്കാട്ടിൽ ഷമാർ (20) എന്നിവർക്കും പരിക്കേറ്റു. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.