ജനസേവ ശിശുഭവനിലെ ആദ്യ നഴ്സായ ആരതി മോൾ വിവാഹിതയായി
text_fieldsആലുവ: ജനസേവ ശിശുഭവനിൽ പഠിച്ചുവളർന്ന ആരതി മോൾ വിവാഹിതയായി. കോഴിക്കോട് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വച്ച് കൂടരഞ്ഞി കുറുമ്പേൽ ജിതിൻ ജോസ് ആണ് ആരതിക്ക് മിന്നുചാർത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടന്ന ചടങ്ങുകൾക്ക് വികാരി ഫാ.റോയി തേക്കുംകാട്ടിൽ കാർമികത്വം വഹിച്ചു. ജനസേവയെ പ്രതിനിധീകരിച്ച് മാനേജർ കെ.സി.ജെയിംസിൻറെയും ഭാര്യ സീനയുടെയും ഒപ്പമാണ് വധു വിവാഹത്തിനെത്തിയത്. ഡൻറൽ ടെക്നീഷ്യനായ ജിതിൻറെ മാതാപിതാക്കൾ ഇറ്റലിയിലാണ് ജോലി ചെയ്യുന്നത്. ജിതിനും അവിടെ ജോലിയുടെ കാര്യങ്ങൾ ശരിയായി കൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ആരതിയേയുംകൊണ്ട് ഇറ്റലിയിലേക്ക് പുറപ്പെടും.
പഠനത്തിൽ മിടുക്കിയായിരുന്ന ആരതിയെ ജനസേവ അടിസ്‌ഥാന വിദ്യാഭ്യാസത്തിലൊതുക്കാതെ എറണാകുളം ലിസി ആശുപത്രിയിൽ നഴ്സിങ് പഠനത്തിന് ചേർക്കുകയായിരുന്നു. ഇവിടത്തെ പഠനം പൂർത്തിയാക്കിയ ശേഷം കൊൽക്കത്ത അപ്പോളോ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നതിനും സഹായിച്ചു.
1998 മുതൽ സന്മനസ്സുള്ളവരുടെ കൂട്ടായ്മയിൽ പ്രവർത്തിച്ചുവരുന്ന ജനസേവയിൽ നിന്ന് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പതിനാലാമത്തെ പെൺകുട്ടിയാണ് ആരതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.