രക്താർബുദത്തിെൻറ പിടിയിലാണ് അദ്വൈത; നാടിെൻറ കനിവിലാണ് പ്രതീക്ഷ
text_fieldsആലുവ: രണ്ടുവർഷമായി ലുക്കീമിയ (രക്താർബുദം) ബാധിച്ച ഒമ്പതുവയസ്സുകാരി ചികിത്സ സഹായം തേടുന്നു. കീഴ്മാട് മുതിരക്കാട് വീട്ടിൽ മഹേഷിെൻറ മകൾ അദ്വൈതയാണ് ചികിത്സയിൽ കഴിയുന്നത്. അണുബാധമൂലം ഒരു കണ്ണിെൻറ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. അസ്ഥികൾക്ക് ബലക്ഷയം സംഭവിച്ചതുമൂലം കാലുകളുടെ എല്ലുകൾ പൊട്ടിക്കൊണ്ടിരിക്കുകയാണ്. ന്യുമോണിയ ബാധിച്ചതുമൂലം കുട്ടി ഇപ്പോൾ അമൃത ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഇതുവരെ ചികിത്സക്ക് ലക്ഷങ്ങൾ െചലവായി.
തുടർ ചികിത്സക്ക് ഇനിയും ഭീമമായ തുക ആവശ്യമാണ്. നിർധനരായ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ അദ്വൈത മഹേഷ് ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. അൻവർ സാദത്ത് എം.എൽ.എ, കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് സതി ലാലു, ജില്ല പഞ്ചായത്ത് അംഗം സനിത റഹീം, എറണാകുളം ഗ്രാൻഡ് മസ്ജിദ് ഇമാം എം.പി. ഫൈസൽ അസ്ഹരി എന്നിവരാണ് രക്ഷാധികാരികൾ. കനറാ ബാങ്ക് ചുണങ്ങംവേലി ശാഖയിൽ സഹായ സമിതിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 110012940380, ഐ.എഫ്.എസ്.സി: CNRB0005653. ഗൂഗിൾ പേ: 9496182767 (മഹേഷ്). വിവരങ്ങൾക്ക് ഫോൺ: 9633623883 (കെ.കെ. നാസി, ചെയർമാൻ), 9446110296 (വി.കെ. മുരളി, കൺവീനർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.