ആലുവ-അങ്കമാലി ദേശീയ പാത ഗതാഗതക്കുരുക്ക് കുറക്കാൻ നടപടിയില്ല
text_fieldsനെടുമ്പാശ്ശേരി: ആലുവ-അങ്കമാലി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഗൗരവമായ നടപടിയെടുക്കാതെ ദേശീയപാത അതോറിറ്റി.
ആലുവ മാർക്കറ്റിനും മാർത്താണ്ഡവർമ പാലത്തിനുമിടയിലാണ് ഗതാഗതക്കുരുക്ക് ഏറെയുള്ളത്. മാർത്താണ്ഡവർമ പാലത്തിന് സമാന്തരമായി ഒരു പാലം കൂടി വന്നാൽ മാത്രമേ ഗതാഗതക്കുരുക്ക് അഴിയുകയുള്ളൂ. അതല്ലെങ്കിൽ എലിവേറ്റഡ് സംവിധാനമൊരുക്കണം. എന്നാൽ, ഇത് രണ്ടിനോടും ദേശീയപാത അതോറിറ്റി മുഖം തിരിഞ്ഞു നിൽകുകയാണ്.
ഭാരത് മാല പരിയോജനയുടെ കീഴിൽ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള അങ്കമാലി ബൈപാസിന്റെ വികസന പ്രവർത്തനത്തിനാണ് ഇപ്പോൾ ദേശീയപാത അതോറിറ്റി മുന്നോട്ടുവന്നിരിക്കുന്നത്.
ഇത് സാധ്യമായാൽ മാർത്താണ്ഡവർമ പാലത്തിലെ ഗതാഗതം സുഗമമാകുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.
ബൈപാസ് വികസനത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നോട്ടിഫിക്കേഷനും പ്രസിദ്ധീകരിച്ചു. നഗരത്തിലെ വാഹനങ്ങൾ കുറച്ചൊക്കെ മറ്റൊരു പാതയിലൂടെ കടത്തിവിടാൻ ആലുവ കടത്തു കടവിൽ ജി.സി.ഡി.എയുടെ സഹകരണത്തോടെ പാലം നിർമിക്കുന്നതിനുള്ള പദ്ധതി എങ്ങുമെത്തിയിട്ടില്ല. വൈകീട്ട് നാല് മുതൽ എട്ട് വരെയാണ് ദേശീയ പാത മിക്കപ്പോഴും ഗതാഗതക്കുരുക്കിലമരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.