നടപ്പാത കാടുകയറി, കാൽനട യാത്രക്കാർക്ക് ദുരിതം
text_fieldsആലുവ: ജി.ടി.എൻ - കീഴ്മാട് റോഡിൽ നടപ്പാത ഇല്ലാത്തത് കാൽനട യാത്രികർക്ക് ദുരിതമാകുന്നു. നടപ്പാതകൾ കാടുകയറിയതും കാനകൾക്ക് സ്ലാബുകൾ ഇല്ലാത്തതുമാണ് പ്രശ്‌നം. റോഡിന് ഇരുവശത്തും പുല്ലുവളർന്നതോടെ അരിക് ചേർന്ന് നടക്കാൻ കഴിയുന്നില്ല. അതിനാൽ തന്നെ വീതികുറഞ്ഞ റോഡിലൂടെ നടക്കാൻ കാൽനടയാത്രക്കാർ നിർബന്ധിതരായിരിക്കുകയാണ്.
റോഡ് സൈഡിലെ കാനയുടെ മുകളിൽ പലയിടത്തും സ്ലാബുകൾ ഇല്ലാത്തതും കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. അതിനാൽ തന്നെ കഷ്ടപ്പെട്ടാണ് എതിരേ വരുന്ന വാഹനങ്ങളെ ഭയന്ന് നാട്ടുകാർ നടക്കുന്നത്. സൂക്ഷിച്ച് നടന്നില്ലെങ്കിൽ പുല്ലുകൾക്കിടയിലെ കാനയിലേക്ക് കാൽ തെറ്റി വീഴുകയും ചെയ്യും.
കൃപ ജങ്ഷനിൽ ഇതു കൂടാതെ വഴിയോരങ്ങൾ താത്ക്കാലിക ഷെഡ് കെട്ടി എടുത്തിരിക്കുകയാണ്. കുറച്ചു നാൾ കഴിഞ്ഞാൽ ഇവ സ്‌ഥിരം സംവിധാനമായി മാറുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വാഹനാപകടത്തിൽ പെടുന്ന വാഹനങ്ങൾ തള്ളാനും ഈ റോഡ് ഉപയോഗിക്കുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.