Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightആലുവ നഗരസഭ ബജറ്റ്:...

ആലുവ നഗരസഭ ബജറ്റ്: മാർക്കറ്റുകളും പാർക്കും നവീകരിക്കും

text_fields
bookmark_border
Aluva Municipal Budget Markets and parks will be renovated
cancel
camera_alt

ആ​ലു​വ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൻ ജെ​ബി മേ​ത്ത​ർ ഹി​ഷാം ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്നു

ആ​ലു​വ: ന​ഗ​ര​സ​ഭ ബ​ജ​റ്റി​ൽ മാ​ർ​ക്ക​റ്റു​ക​ളു​ടെ​യും പാ​ർ​ക്കി​ന്‍റെ​യും ന​വീ​ക​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന. സ്വ​പ്ന പ​ദ്ധ​തി​യാ​യ ജ​ന​റ​ൽ മാ​ർ​ക്ക​റ്റ് നി​ർ​മാ​ണം, ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ബ​ജ​റ്റി​ൽ പ്ര​ത്യാ​ശി​ക്കു​ന്നു.

25 കോ​ടി ചെ​ല​വി​ടു​ന്ന പ​ദ്ധ​തി​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മി​നി മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ​ത്തി​ന് കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ 5.50 കോ​ടി​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ടൂ​റി​സം വ​കു​പ്പി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​യ 2.40 കോ​ടി ചെ​ല​വ​ഴി​ച്ച് ന​ഗ​ര​സ​ഭ പാ​ർ​ക്ക് ന​വീ​ക​രി​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ പാ​ർ​ക്കാ​ക്കി മാ​റ്റും.

2021- 22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പു​തു​ക്കി​യ ബ​ജ​റ്റും 2022 - 23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് എ​സ്‌​റ്റി​മേ​റ്റും വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൻ ജെ​ബി മേ​ത്ത​ർ അ​വ​ത​രി​പ്പി​ച്ചു. മു​ന്നി​രി​പ്പ് 1,13,80,700 രൂ​പ​യും ത​ന​ത് വ​ർ​ഷ വ​ര​വ് 25,48,08,549 രൂ​പ​യും ഉ​ൾ​പ്പെ​ടെ ആ​കെ 26,61,89,249 രൂ​പ വ​ര​വും 26,07,97,749 രൂ​പ ചെ​ല​വും 53,91,500 രൂ​പ നീ​ക്കി​യി​രു​പ്പും വ​രു​ന്ന 2021-22 ലെ ​പു​തു​ക്കി​യ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ:

പെ​രി​യാ​ർ സം​ര​ക്ഷ​ണ​ത്തി​ന്​ മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ൻ​റു​ക​ൾ സി.​എ​സ്.​ആ​ർ ഫ​ണ്ട് സ​ഹാ​യ​ത്തോ​ടെ സ്ഥാ​പി​ക്കും. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രി​യാ​ർ വാ​ലി ഇ​റി​ഗേ​ഷ​ൻ സ്ഥ​ല​ത്തും ലൈ​വ്സ്‌​റ്റോ​ക്ക് മാ​നേ​ജ്മെൻറ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലും സ്വീ​വേ​ജ് ട്രീ​റ്റ്മെൻറ് പ്ലാ​ൻ​റു​ക​ൾ സ്ഥാ​പി​ക്കും. ന​ഗ​ര​സ​ഭ ഓ​ഫി​സ്, മ​റ്റ് ന​ഗ​ര​സ​ഭ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സൗ​രോ​ർ​ജ വൈ​ദ്യു​തി സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. സ്റ്റേ​ഡി​യം ട​ർ​ഫി​ങ് ന​ട​ത്തി ന​വീ​ക​രി​ക്കും. 50 ല​ക്ഷം മു​ട​ക്കി 40 അ​ടി ഉ​യ​ര​ത്തി​ൽ സ്റ്റീ​ൽ ഫെ​ൻ​സി​ങ്ങും 50 ല​ക്ഷം മു​ട​ക്കി ആ​ർ​ട്ടി​ഫി​ഷ​ൽ ട​ർ​ഫി​ങ്ങും ന​ട​പ്പാ​ക്കും.ടൗ​ൺ ഹാ​ളു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സം​ര​ക്ഷി​ക്കും. എം.​ജി ടൗ​ൺ​ഹാ​ൾ എ.​സി​യാ​ക്കി ന​വീ​ക​രി​ക്കും.പ​ഴ​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ്ക്വ​യ​ർ വി​ശാ​ല​മാ​ക്കി ശ​താ​ബ്ദി സ്മാ​ര​ക മ​ന്ദി​രം നി​ർ​മി​ക്കും.

രാ​ജാ​ജി ബി​ൽ​ഡി​ങ്ങി​നും മാ​ഞ്ഞൂ​രാ​ൻ ഗ്ലാ​സ്ഹൗ​സി​നും ഇ​ട​യി​ലു​ള്ള സ്ഥ​ലം അ​ക്വ​യ​ർ ചെ​യ്ത് ഷോ​പ്പി​ങ് കോം​പ്ല​ക്സ് നി​ർ​മി​ക്കും.അം​ഗ​ൻ​വാ​ടി​ക​ൾ​ക്ക്​ അ​നു​യോ​ജ്യ​സ്ഥ​ലം ക​ണ്ടെ​ത്തി അ​ക്വ​യ​ർ ചെ​യ്യും.നാ​ലാം മൈ​ലി​ലെ ന​ഗ​ര​സ​ഭ സ്ഥ​ല​ത്ത് ക​മ്യൂ​ണി​റ്റി​ഹാ​ൾ, ഗോ​ഡൗ​ൺ നി​ർ​മി​ക്കും.പ​മ്പു​ക​വ​ല, പ​വ​ർ ഹൗ​സ് ക​വ​ല, ഗ​വ.​ആ​ശു​പ​ത്രി ക​വ​ല, പ​റ​വൂ​ർ ക​വ​ല, ബാ​ങ്ക് ക​വ​ല, റെ​യി​ൽ​വേ സ്‌​ക്വ​യ​ർ എ​ന്നി​വ മോ​ടി​പി​ടി​ക്കും. ആ​ശു​പ​ത്രി മു​ത​ൽ ആ​ൽ​ത്ത​റ വ​രെ​യും മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ലം മു​ത​ൽ ബാ​ങ്ക് ക​വ​ല വ​രെ​യും കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​വും ന​ട​പ്പാ​ത നി​ർ​മി​ച്ച് സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണം ന​ട​ത്തും.മ​ണ​പ്പു​റ​ത്ത് സൈ​ക്ലി​ങ് ആ​ൻ​ഡ്​ ജോ​ഗി​ങ് ട്രാ​ക്ക്, ഓ​പ​ൺ ജിം ​എ​ന്നി​വ ന​ട​പ്പാ​ക്കും. യൂ​നി​യ​ൻ ബാ​ങ്കി​ന് എ​തി​ർ​വ​ശ​ത്ത് ഓ​പ​ൺ എ​യ​ർ സ്‌​റ്റേ​ജ് നി​ർ​മി​ക്കും.സെ​ക്ര​ട്ട​റി, മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സ് പൊ​ളി​ച്ചു​നീ​ക്കി ഫ്ലാ​റ്റ് മാ​തൃ​ക​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ൾ നി​ർ​മി​ക്കും. വ​ർ​ക്കേ​ഴ്സ് ക്വാ​ർ​ട്ടേ​ഴ്സ് പൊ​ളി​ച്ച് ഷോ​പ്പി​ങ്​ കോം​പ്ല​ക്സ് ഉ​ൾ​പ്പെ​ടെ ഫ്ലാ​റ്റ് രീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കും. ന​ഗ​ര​സ​ഭ ബ​സ് സ്‌​റ്റാ​ൻ​ഡ്‌ മ​നോ​ഹ​ര​മാ​ക്കും.ബാ​ങ്ക് ക​വ​ല​യി​ൽ പേ​രേ​ക്കാ​ട്ട് ലെ​യി​നി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്​​സ് നി​ർ​മി​ക്കും.വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തും. ക്ലീ​ൻ ആ​ലു​വ ഗ്രീ​ൻ ആ​ലു​വ​യു​ടെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ പ​ച്ച​ത്തു​രു​ത്തു​ക​ൾ നി​ർ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aluva Municipal Budget
News Summary - Aluva Municipal Budget Markets and parks will be renovated
Next Story