കുട്ടികൾക്ക് അന്യമായ പാർക്ക് പാമ്പുകൾക്ക് ഉല്ലാസ കേന്ദ്രം
text_fieldsആലുവ: നഗരസഭ പാർക്ക് വർഷങ്ങളായി പാമ്പുകളുെട ഉല്ലാസ കേന്ദ്രമാണ്. നഗരസഭ സംരക്ഷിക്കാത്ത പാർക്ക് കാടുകയറി നശിക്കുകയാണ്. അതിനാൽ പാർക്കിന് ഇപ്പോൾ 'സ്നേക്ക് പാർക്ക്' എന്ന പേര് വീണിരിക്കുകയാണ്.
കുട്ടികൾക്ക് കളിക്കാൻ പ്രത്യേക സ്ഥലം, കളിയുപകരണങ്ങൾ, ഗതാഗത നിയമങ്ങളിൽ ബോധവത്കരണം നൽകാനുള്ള കൃത്രിമ നഗരവും കളി വണ്ടികളും, ഭംഗിയുള്ള ഉദ്യാനങ്ങൾ, വിവിധ തരത്തിലുള്ള മരങ്ങൾ, പുൽത്തകിടിയിൽ വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, നടവഴികൾ, ജലധാര തുടങ്ങി എല്ലാ സൗകര്യങ്ങളും പാർക്കിലുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴെല്ലാം നശിച്ചു. ഇരിപ്പിടങ്ങൾ പലതും കാണാൻ പോലും കഴിയുന്നില്ല.
പ്രമുഖ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ പാർക്ക് നവീകരണത്തിനുള്ള പദ്ധതികളുമായി നഗരസഭ പലവട്ടം രംഗത്തെത്തിയെങ്കിലും ഇവ പ്രസ്താവനകളിൽ ഒതുങ്ങി. ചിലരിൽനിന്ന് പാർക്ക് നവീകരണത്തിെൻറ പേരിൽ ഫണ്ട് ചെലവഴിപ്പിച്ചതായും പറയുന്നു. വർഷങ്ങൾക്ക് മുമ്പ് രണ്ട് ലക്ഷം രൂപ മുടക്കി കുട്ടികൾക്കായി വാങ്ങിയ കളിവണ്ടികളെല്ലാം കട്ടപ്പുറത്താണ്. ഉദ്ഘാടന ദിവസം ഓടിയ വണ്ടിയാണ് തൊട്ടടുത്ത ദിവസം മുതൽ സെക്യൂരിറ്റി റൂമിലേക്ക് മാറ്റിയത്. എല്ലാ വണ്ടിയുടെയും കമ്പികൾ വളഞ്ഞ് ഒടിഞ്ഞ് ഇനി ഉപയോഗിക്കാനാവാത്തനിലയിലാണ്. നിലവാരം കുറഞ്ഞ വണ്ടികൾ വാങ്ങിയതാണ് ബാലസൗഹൃദമെന്ന പേരിൽ തുടങ്ങിയ പദ്ധതി പാളാനിടയാക്കിയത്.
വർഷങ്ങൾ മുമ്പ് തുടങ്ങിയ ടൂറിസം ബോട്ട് പദ്ധതി അധികൃതരുടെ അനാസ്ഥക്ക് മറ്റൊരു തെളിവാണ്. ദീർഘ വീക്ഷണമില്ലാത്ത പദ്ധതികൾക്ക് ഉദാഹരണമായി കേടായ ബോട്ടും തകർന്ന ജെട്ടിയും ഇന്നും ഇവിടെയുണ്ട്. ബോട്ട് സർവിസ് പെരിയാറിനെ മലിനമാക്കുമെന്ന പ്രശ്നവും സംവിധാനം തുടർന്നു കൊണ്ടുപോകാനുള്ള അധികൃതരുടെ താൽപര്യമില്ലായ്മയും പദ്ധതി നിശ്ചലമാക്കുകയായിരുന്നു. എന്നാൽ, ലക്ഷങ്ങൾ െചലവഴിച്ച് വാങ്ങിയ ബോട്ട് വിറ്റ് പണമാക്കാൻ നടപടിയുണ്ടായില്ല.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.