ആലുവ നഗരസഭയുടെ ശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കം
text_fieldsആലുവ: നഗരസഭയുടെ ശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കമായി. പ്രഥമ നഗരസഭ ചെയർമാനായിരുന്ന ഖാൻ സാഹിബ് എം.കെ. ഖാദർ പിള്ളയുടെ 1918ൽ പണികഴിപ്പിച്ച പുരാതന വസതിയിലാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
നഗരസഭ കൗൺസിലർമാരും പൗരപ്രമുഖരും ഖാൻ സാഹിബിെൻറ മാനാടത്ത് കുടുംബാംഗങ്ങളും ഒത്തുചേർന്നു. ഒരു വർഷത്തെ ശതാബ്ദി ആഘോഷ പരിപാടികൾ ആവിഷ്കരിക്കാൻ 20ന് വൈകീട്ട് മൂന്നിന് പ്രിയദർശിനി ടൗൺഹാളിൽ സ്വാഗതസംഘം രൂപവത്കരണയോഗം ചേരും. യോഗത്തിെൻറ ആദ്യ ക്ഷണക്കത്ത് നൽകാനാണ് ചെയർമാനും കൗൺസിലർമാരും ചരിത്രമുറങ്ങുന്ന വസതിയിലെത്തിയത്.
കുടുംബത്തിലെ മുതിർന്ന അംഗമായ ടി.ബി. ഹാഷിം സ്വാഗതം പറഞ്ഞു. 100ാം വർഷത്തിൽ പ്രഥമ നഗരസഭ ചെയർമാന് ആലുവയിൽ സ്മാരകം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
വരുന്ന ഒരു വർഷക്കാലം ആലുവയിൽ വികസന പ്രവർത്തനങ്ങളുടെയും കലാസാഹിത്യ സാംസ്കാരിക പരിപാടികളുടെയും പൂക്കാലമായിരിക്കുമെന്ന് ചെയർമാൻ എം.ഒ. ജോൺ പ്രതികരിച്ചു.
മാനാടത്ത് കുടുംബത്തിലെ എറ്റവും മുതിർന്ന അംഗമായ വി.കെ. ഫാത്തിമ അബ്ദുൽ ഖാദർ വാർഷിക കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
സ്വാഗതസംഘം രൂപവത്കരണ യോഗത്തിെൻറ ആദ്യ ക്ഷണക്കത്ത് മാനാടത്ത് തറവാട്ടിലെ ഇളയ തലമുറയിലെ നാസർ മാനാടത്ത്, ഷമീർ മാനാടത്ത് എന്നിവർക്ക് നഗരസഭ ചെയർമാൻ നൽകി.
വൈസ് ചെയർപേഴ്സൻ ജെബി മേത്തർ ഹിഷാം, സ്ഥിരം സമിതി അധ്യക്ഷരായ ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, സൈജി ജോളി, ഫാസി ഹുസൈൻ, കൗൺസിലർമാരായ ജെയ്സൺ പീറ്റർ, കെ.ജയകുമാർ, പി.പി. ജെയിംസ്, ഷമ്മി സെബാസ്റ്റ്യൻ, ഡീന ഷിബു, സീനത്ത് മൂസക്കുട്ടി എന്നിവരും മാനാടത്ത് കുടുംബാംഗങ്ങളായ എം.എ. മുഹമ്മദ് (സലീം), എം.എ. ഹസീബ്, എം.എം.അബ്ദുൽ അസീസ്, ഇൻസാഫ് ഹബീബ്, ഇ.എ.ഷബീർ എന്നിവരും സന്നിഹിതരായിരുന്നു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നഗരസഭ ഓഫിസിൽ കൗൺസിലർമാരും ജീവനക്കാരും വാർഷിക കേക്ക് മുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.