Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightആലുവ-പെരുമ്പാവൂർ,...

ആലുവ-പെരുമ്പാവൂർ, ദേശം-വല്ലം കടവ് റോഡുകളുടെ; നവീകരണം ഉടൻ ആരംഭിക്കാൻ ധാരണ

text_fields
bookmark_border
road partially closed
cancel

ആ​ലു​വ: ആ​ലു​വ -പെ​രു​മ്പാ​വൂ​ർ, ദേ​ശം-​വ​ല്ലം​ക​ട​വ് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ം ഉടൻ ആരംഭിക്കാൻ ഇതുസംബന്ധിച്ച അ​വ​ലോ​ക​ന യോ​ഗ​ത്തിൽ ധാരണയായി. നവീകരണത്തിന്​ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ ഉ​ദ്യോ​ഗ​സ്ഥ​രെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ു.

മ​ണ്ഡ​ല​ത്തി​ലെ ഈ ​ര​ണ്ട് പ്ര​ധാ​ന റോ​ഡു​ക​ൾ ടാ​റി​ങ് ന​ട​ത്തി പു​ന​രു​ദ്ധ​രി​ക്കു​ന്ന പ്ര​വൃ​ത്തി​യു​ടെ​യും ഈ ​റോ​ഡി​ലൂ​ടെ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ലെ പൈ​പ്പി​ട​ൽ പ​ദ്ധ​തി​യു​ടെ​യും പു​രോ​ഗ​തി വി​ല​യി​രു​ത്താ​നാ​ണ്​ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും കെ.​ആ​ർ.​എ​ഫ്.​ബി, കി​ഫ്‌​ബി, ജ​ല അ​തോ​റി​റ്റി വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത യോ​ഗം ആ​ലു​വ പാ​ല​സി​ൽ കൂ​ടി​യ​ത്. ഈ ​റോ​ഡു​ക​ളി​ൽ ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യി​ലെ പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ആ​റു​മാ​സ​ത്തെ കാ​ലാ​വ​ധി വേ​ണ​മെ​ന്ന് ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ റോ​ഡി​ന്‍റെ ടാ​റി​ങ്​ ആ​രം​ഭി​ക്കാ​നാ​കൂ എ​ന്ന് കെ.​ആ​ർ.​എ​ഫ്.​ബി ഉ​ദ്യോ​ഗ​സ്ഥ​രും വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ, ആ​റു​മാ​സ​ക്കാ​ലം പൈ​പ്പി​ടാ​ൻ കാ​ത്തി​രു​ന്നാ​ൽ കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന റോ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​വാ​നും യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കു​ണ്ടാ​കു​വാ​നും മ​റ്റു​മു​ള്ള സാ​ധ്യ​ത​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തി​നാ​ൽ, ടാ​റി​ങ്​ ന​ട​ത്തി എ​ത്ര​യും​വേ​ഗം റോ​ഡു​ക​ൾ സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​ന് യോ​ഗ്യ​മാ​ക്കു​വാ​ൻ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

പൈ​പ്പി​ട​ൽ അ​തി​നു​ശേ​ഷം മ​തി​യെ​ന്നും എ​ല്ലാ​വ​രും പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഒ​റ്റ​ക്കെ​ട്ടാ​യ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​യ ഈ ​റോ​ഡു​ക​ളു​ടെ പ​ണി അ​ടി​യ​ന്ത​ര​മാ​യി തു​ട​ങ്ങാ​ൻ പി.​ഡ​ബ്ല്യു.​ഡി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​ണ് മേ​ൽ​പ​റ​ഞ്ഞ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ക്കാ​ത്ത​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് എം.​എ​ൽ.​എ യോ​ഗ​ത്തി​ൽ ആ​രോ​പി​ച്ചു.

സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് എം.​എ​ൽ.​എ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ജ പു​ളി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​കെ. സ​തീ​ശ​ൻ, പി.​എ. അ​ബ്ദു​ൽ ന​ജീ​ബ്, ടി.​ആ​ർ. ര​ജീ​ഷ്, റ​സീ​ന ന​ജീ​ബ്, റ​സീ​ല ഷി​ഹാ​ബ്, കെ.​ആ​ർ.​എ​ഫ്.​ബി. എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ ബി​ന്ദു പ​ര​മേ​ഷ്, അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ർ​മാ​രാ​യ കെ.​എം.​ശി​ൽ​പ, കെ.​ജെ.​സി​ജി, അ​സി. എ​ൻ​ജി​നീ​യ​ർ​മാ​രാ​യ എ.​പി.​ശ്രീ​ഷ്മ, എം. ​മു​ഹ​സീ​ന, ജ​ല അ​തോ​റി​റ്റി എ​ക്സി. എ​ൻ​ജി​നീ​യ​ർ ബി. ​പ്രി​യ​ദ​ർ​ശ​നി, അ​സി.​എ​ക്സി. എ​ൻ​ജി​നീ​യ​ർ ജ​യ​രാ​ജ് ഡി, ​അ​സി. എ​ൻ​ജി​നീ​യ​ർ പി.​ജി. ജെ​യി​ൻ, നൗ​ഷാ​ദ് ഡ്രാ​ഫ്റ്റ്മാ​ൻ കി​ഫ്ബി​യു​ടെ ജൂ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റ് എ​ൽ​ദോ പൗ​ലോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:renovationAluva-PerumbavoorDesam-Vallam Kadav Roads
News Summary - Aluva-Perumbavoor and Desam-Vallam Kadav Roads; Agree to start renovation soon
Next Story