ആലുവ@100: നഗരത്തിൽ കയ്യേറ്റങ്ങൾ ഏറെ
text_fieldsആലുവ: കൈയേറ്റങ്ങളുടെ നഗരമായി ആലുവ മാറിയിട്ട് കാലങ്ങളായി. കാലങ്ങളായുള്ള ഭരണസമിതികളുടെ ഒത്താശയോടെ കൈയേറ്റക്കാരും അനധികൃത കെട്ടിടങ്ങളും തഴച്ചുവളരുകയാണ്. അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് നേടിക്കൊടുക്കുന്ന മാഫിയ പ്രവർത്തിക്കുന്നതിനാൽ ആർക്കും ഏത് രീതിയിലും കെട്ടിടം നിർമിക്കാമെന്നതാണ് അവസ്ഥ.
നഗരസഭ ആരു ഭരിച്ചാലും ഇൗ ഇടനിലക്കാർ എന്നും ഭരണകക്ഷിക്കാർതന്നെ. ഇവർ വഴിയല്ലാതെ നേരിട്ട് അപേക്ഷ സമർപ്പിക്കുന്നവർക്ക് ലൈസൻസ് തടയപ്പെടുന്നുവെന്ന ആരോപണങ്ങൾ ഉണ്ടാകാറുണ്ട്. നഗരസഭ കെട്ടിടങ്ങൾ പോലും അനധികൃതമായി ൈകയടക്കി െവച്ചിട്ടുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ മുഴുവൻ ബിനാമികളാണ് നിയന്ത്രിക്കുന്നത്. വേണ്ടപ്പെട്ടവർക്ക് കുറഞ്ഞ വാടകക്ക് നൽകിയ കടമുറികൾ വൻ തുക വാങ്ങി മറിച്ച് നൽകിയിരിക്കുകയാണ്.
കോടികൾ വാടകയിനത്തിൽ പിരിക്കുന്നുെണ്ടങ്കിലും കുറച്ച് തുക മാത്രമാണ് നഗരസഭക്ക് ലഭിക്കുന്നത്.നെഹ്റു പാർക്ക് അവന്യൂവിൽ മുറികൾ കാലിയായത് പ്രളയം, കോവിഡ് പ്രതിസന്ധികൾക്ക് പുറമെ നഗരസഭയുടെ അനാസ്ഥെകാണ്ടു കൂടിയാണ്.
സാമൂഹിക വിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായി കെട്ടിടം മാറി. നഗരസഭയുടെ കെട്ടിടങ്ങൾ പൂർണമായും പുനർലേലം ചെയ്താലേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ.
കെട്ടിടങ്ങൾക്ക് പുറമേ മറ്റു തരത്തിലുള്ള വരുമാനങ്ങളും നഗരസഭ നഷ്ടപ്പെടുത്തുന്നുണ്ട്.പരസ്യ ബോർഡുകളുടെ വാടക കൃത്യമായി പിരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നഗരത്തിന് പുറത്തുള്ള നഗരസഭയുടെ വസ്തുക്കൾ പലതും കൈയേറ്റംമൂലം നഷ്ടപ്പെടുകയാണ്.ഭരണാധികാരികളുടെ വാക്കാലുള്ള ഇടപെടലുകൾമൂലം നടപടികളെടുക്കാനാവാതെ ഉദ്യോഗസ്ഥരും ബുദ്ധിമുട്ടിലാണ്.
ഇടതിൽനിന്ന് ഭരണം തിരിച്ചുപിടിക്കാൻ 2011ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിച്ച നഗരത്തിലെ മാലിന്യ പ്രശ്നം അതിനുശേഷം രണ്ട് തവണ അധികാരത്തിലെത്തിയിട്ടും പരിഹരിക്കാനായിട്ടില്ലെന്നതാണ് നഗരസഭ നേരിടുന്ന പ്രധാന പ്രശ്നം.
കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആധുനിക പൊതുമാർക്കറ്റ് പദ്ധതി നിയമ പ്രശ്നങ്ങളിലും മറ്റുംപെട്ട് ശിലാസ്ഥാപനത്തിൽ ഒതുങ്ങി. നഗരത്തിലെ പ്രധാന ദുരിതമാണ് വെള്ളക്കെട്ട്. അശാസ്ത്രീയ നിർമാണങ്ങളും കാനകളിലെ കൈയേറ്റങ്ങളും നഗരത്തെ വെള്ളക്കെട്ടിലാക്കുകയാണ്. വ്യാപാരികളാണ് ഇതിെൻറ ദുരിതം ഏറെയും അനുഭവിക്കേണ്ടിവരുന്നത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.