സജിതക്കും മകൾക്കും സുരക്ഷയൊരുക്കി അമ്മക്കിളിക്കൂടിന്‍റെ 44ാമത് ഭവനം
text_fieldsആലുവ: സജിതക്കും മകൾക്കും സുരക്ഷയൊരുക്കി അമ്മക്കിളിക്കൂടിന്‍റെ 44-ാമത് ഭവനം. സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അടച്ചുറപ്പില്ലാത്ത കൂരകളിലും, വാടക വീടുകളിലും കഴിയുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിത ഭവനം ഒരുക്കുവാൻ അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിലാണ് വീടൊരുക്കിയത്.
വിധവയും ഒരു പെൺകുട്ടിയുടെ മാതാവുമായ സജിത പ്രകാശിനുവേണ്ടി ആലുവ മുനിസിപ്പാലിറ്റി 18-ാം വാർഡിലാണ് വീട് നിർമ്മിച്ചത്. ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസാണ് വീട് സ്പോൺസർ ചെയ്തത്. നിർമ്മാണം പൂർത്തിയായ പദ്ധതിയിലെ 44-ാം മത് ഭവനത്തിൻറെ താക്കോൽ ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപെഴ്സൺ ജെബി മേത്തർ, സ്ഥിരം സമിതി അധ്യക്ഷരായ ലത്തീഫ് പുഴിത്തറ, ഫാസിൽ ഹുസൈൻ, എം.പി. സൈമൺ, സൈജി ജോളി, ഗോകുലം ചിറ്റ് ഫണ്ട് എ.ജി.എം ബി.ജിതേഷ് എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ എം.ഒ.ജോൺ സ്വാഗതവും മുൻ കൗൺസിലർ എൻ.ആർ.സൈമൺ നന്ദിയും പറഞ്ഞു. കൂടാതെ മറ്റു സാമൂഹിക നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.