നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsആലുവ: കൊലപാതകശ്രമം, കവര്‍ച്ച മുതലായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മറ്റൂര്‍ പൊതിയക്കര പയ്യപ്പിള്ളി വീട്ടില്‍ ഷൈജോ (35) യെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപറേഷൻ ഡാർക് ഹണ്ടിന്റെ ഭാഗമായി റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2016ല്‍ ചെങ്ങമനാടും 2018, '19 വര്‍ഷങ്ങളില്‍ പാലക്കാട് ജില്ലയിലെ വാളയാര്‍, പാലക്കാട് റെയില്‍വേ പൊലീസ് സ്റ്റേഷന് പരിധികളിലും കവര്‍ച്ച കേസുകളില്‍ പ്രതിയാണ്.
കഴിഞ്ഞ ഡിസംബറില്‍ കാലടി പൊലീസ് സ്റ്റേഷന് പരിധിയില്‍ സേവ്യര്‍ എന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.