മന്ത്രി ഇടപെട്ടു; എടയാറ്റുചാലിലേക്ക് രാസമയമുള്ള വെള്ളമൊഴുക്കുന്നത് നിലച്ചു, കർഷകർക്ക് ആശ്വാസം
text_fieldsആലുവ: മുന്നൂറ് ഏക്കർ വിസ്തൃതിയുള്ള എടയാറ്റുചാലിലേക്ക് രാസമയമുള്ള വെള്ളം ഒഴുകുന്നതിനെതിരെ മന്ത്രി. മലിന്യ പ്രശ്നം അറിഞ്ഞതിനെ തുടർന്ന് മന്ത്രി പി. രാജീവ് ഇടപെട്ട് മാലിന്യപ്രവാഹം തടസപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ സന്ധ്യ സ്ഥലം സന്ദർശിച്ച് അടിയന്തിരമായി മാലിന്യ കുഴൽ അടക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. ഇതിെൻറ ഭാഗമായി പകലും രാത്രിയും പണികൾ നടന്നു.
പെരിയാറിൽ നിന്നും എടയാറ്റുചാലിലേക്ക് സ്വാഭാവികമായി വെള്ളം ഒഴുകിയെത്തുന്നതിന് ഏഴു വർഷങ്ങൾക്ക് മുമ്പ് ജലസേജന വകുപ്പ് ഒരു ഭൂഗർഭ കുഴൽ സ്ഥാപിച്ചിരുന്നു. അശാസ്ത്രീയമായി നിർമ്മിച്ചതുകൊണ്ട് ഇതുവരെ അതിലൂടെ വെള്ളം ഒഴുകിയിട്ടില്ല. എന്നാൽ, ആ കുഴലിലൂടെ ഇടക്കിടെ രാസമയമായ ചുവന്ന വെളളം ഒഴുകുന്നു എന്ന് പരാതി ഉയർന്നു. ഇതു പരിഗണിച്ച് ദേശീയ ഹരിത ട്രൈബൂണൽ വ്യവസായ വകുപ്പിെൻറയും ജലസേചനവകുപ്പിെൻറയും മലിനീകരണ നിയത്രണ ബോർഡിെൻറയും ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു കമ്മിറ്റിയെ പ്രശ്നം പഠിക്കാൻ ചുമതലപ്പെടുത്തി. ആ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പെരിയാറിലേക്കു ചുവന്ന വെളളം ഒഴുകുന്ന കുഴലിെൻറ ഭാഗം ജലസേചന വകുപ്പ് കോൺക്രീറ്റ് നിറച്ച് അടച്ചു.
പുഴയിലേക്കുള്ള ജലപ്രവാഹം തടസപ്പെട്ടതോടെ എടയാറ്റുചാലിലേക്ക് തുറന്നിരിക്കുന്ന കുഴലിെൻറ ഭാഗത്തുകൂടി മലിന ജലം ഒഴുകാൻ തുടങ്ങി. ഇതോടെ കർഷകർ പ്രത്യക്ഷമായി സമര രംഗത്ത് വരുന്ന അവസ്ഥയുണ്ടായി. ഇതിെൻറ ഭാഗമായി എടയാറ്റുചാൽ നെല്ലുല്പാദക സമിതി പ്രസിഡൻറും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ പി.എ. അബൂബക്കർ വ്യവസായ വകുപ്പ് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകി. വളരെ പെട്ടെന്ന് മന്ത്രിയുടെ ഭാഗത്തുനിന്നും പരിഹാര നടപടികൾ ഉണ്ടായതിൽ കർഷകരാകെ സന്തോഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.